2007ൽ മൈക്രോസോഫ്റ്റിൽ പ്രോഗ്രാം മാനേജറായി ജോലി ചെയ്യുമ്പോഴാണ് പിയൂഷ് ബൻസാലിന് ബിൽ ഗേറ്റ്സിന്റെ വീട്ടിൽ അത്താഴത്തിന് ക്ഷണം ലഭിക്കുന്നത്. ലോകത്തെ എല്ലാ വീട്ടിലും കമ്പ്യൂട്ടർ എത്തിക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കിയെന്നും ഇനി മലേറിയ നിർമ്മാർജ്ജനത്തിലാണ് തന്റെ ശ്രദ്ധയെന്നും ഗേറ്റ്സ് അന്ന് പറഞ്ഞു. ഈ വാക്കുകൾ പിയൂഷിനെ ചിന്തിപ്പിച്ചു. താൻ വെറുമൊരു ടൂൾബാറാണോ നിർമ്മിക്കുന്നത് എന്ന ചോദ്യം അദ്ദേഹത്തെ മൈക്രോസോഫ്റ്റിലെ ജോലി രാജിവെക്കാൻ പ്രേരിപ്പിച്ചു. ഇന്ത്യയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ആഗ്രഹത്തോടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി.

ഇന്ത്യയിലെ 40 ശതമാനം കാഴ്ച വൈകല്യമുള്ളവർക്കും കണ്ണടകൾ ലഭ്യമല്ല എന്ന തിരിച്ചറിവാണ് ലെൻസ്കാർട്ടിന് (Lenskart) തുടക്കമിട്ടത്. ഡൽഹിയിലെ ചെറിയ കടയിൽ പാർട്ട് ടൈം ജോലി ചെയ്ത് അനുഭവം നേടിയ ശേഷമാണ് അദ്ദേഹം ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഇന്ന് 15 രാജ്യങ്ങളിൽ സാന്നിധ്യമുള്ള, 88583 കോടി രൂപ വിപണി മൂല്യമുള്ള സ്ഥാപനമായി ലെൻസ്കാർട്ട് വളർന്നു. ലാഭത്തേക്കാൾ ഉപഭോക്താക്കളുടെ പ്രശ്നപരിഹാരത്തിന് മുൻഗണന നൽകിയതാണ് തന്റെ വിജയമെന്ന് പിയൂഷ് വിശ്വസിക്കുന്നു. എഐ അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകളിലൂടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ ഈ യുവ സംരംഭകൻ
From Microsoft Program Manager to eyewear mogul, discover Peyush Bansal’s journey of building Lenskart. Inspired by Bill Gates, he solved India’s vision gap to create a global brand valued at ₹88,583 crore.
