ഓസ്‌ട്രേലിയയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ വിസാ അപേക്ഷകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഗവർൺമെന്റ്. 2026ന്റെ തുടക്കം മുതൽ രാജ്യാന്തര വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾ റെക്കോർഡ് നിരക്കിലാണ് തള്ളിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് നടപടി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മാത്രം വിസ നിരസിക്കപ്പെട്ടവരുടെ നിരക്ക് 32.5 ശതമാനമായി ഉയർന്നു. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Australia student visa rejection rate

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരോടാണ് ഓസ്‌ട്രേലിയ കൂടുതൽ കർക്കശ നിലപാട് സ്വീകരിക്കുന്നത്. നേപ്പാളിൽ നിന്നുള്ള 60.2 ശതമാനവും ബംഗ്ലാദേശിൽ നിന്നുള്ള 47.2 ശതമാനവും അപേക്ഷകൾ തള്ളപ്പെട്ടപ്പോൾ, ഇന്ത്യൻ വിദ്യാർത്ഥികളുടെ പത്തിൽ നാല് പേർക്കും (40%) വിസ നിഷേധിക്കപ്പെട്ടു. എന്നാൽ ചൈനീസ് വിദ്യാർത്ഥികളുടെ വിസ നിരസിക്കൽ നിരക്ക് കേവലം 3 ശതമാനത്തിൽ ഒതുങ്ങുന്നു എന്നത് ശ്രദ്ധേയമാണ്.

ഓസ്‌ട്രേലിയയിൽ വർദ്ധിച്ചുവരുന്ന കുടിയേറ്റവും അത് കാരണമുള്ള ഭവന പ്രതിസന്ധിയുമാണ് ഇത്തരമൊരു നടപടിയിലേക്ക് ഗവർൺമെന്റിനെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യാ വർദ്ധന കാരണം വാടക നിരക്കുകളും വീട് വിലയും കുതിച്ചുയർന്നത് തദ്ദേശീയർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യഥാർത്ഥ വിദ്യാർത്ഥികളെ മാത്രമേ രാജ്യത്തേക്ക് സ്വാഗതം ചെയ്യൂ എന്നും തട്ടിപ്പ് തടയാൻ കർശന പരിശോധനകൾ തുടരുമെന്നും ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

Australia implements a record-breaking visa crackdown, rejecting 40% of Indian student applications in early 2026. Learn how the housing crisis and new migration rules are impacting South Asian students

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version