വനിതകൾക്ക് പ്രൊഫഷണൽ ടാക്സി ഡ്രൈവർമരാകാൻ പരിശീലനവും തൊഴിലും നൽകുന്ന ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയായ ഫ്യൂച്ചർപോയിന്റ് കാബ്സ് ഒരു വർഷം പൂർത്തിയാക്കി. കൊച്ചി കേന്ദ്രമായി നടക്കുന്ന പദ്ധതി രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ പത്ത് കാറുകളും 25 വനിതാ ഡ്രൈവർമാരും 4,500ലധികം ട്രിപ്പുകളുമായി മുന്നേറുകയാണ്. ലിംഗപരമായ വിവേചനം ഇല്ലാതാക്കുന്നതിനോടൊപ്പം സ്ത്രീകൾക്ക് തൊഴിലവസരവും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.

IBS Futurepoint Cabs women taxi drivers Kochi

നിലവിൽ ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് നടത്തുന്ന കാബ്സ് സേവനങ്ങൾ നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഐബിഎസ് സ്ഥാപകനും ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. രണ്ടാം വർഷത്തിൽ ആരംഭിക്കുന്ന ആദ്യ ബാച്ചിൽ 40 പുതിയ വനിതാ ഡ്രൈവർമാരെ ഉൾപ്പെടുത്തും. പുതിയ ബാച്ചിലേക്ക് 21 നും 45 നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കാക്കനാടാണ് പരിശീലന കേന്ദ്രത്തിൽ രണ്ട് മാസമാണ് പരിശീലന കാലാവധി. ഭക്ഷണമടക്കം പൂർണമായും സൗജന്യമായാണ് പരിശീലനത്തിലേക്ക് ഫോർ വീൽ ഡ്രൈവർ ലൈസൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്. ലൈസൻസ് ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ  8129902043 എന്ന നമ്പറിൽ നേരിട്ടോ വാട്സാപ്പിലൂടെയോ ബന്ധപ്പെടേണ്ടതാണ്.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇതോടൊപ്പം ഡ്രൈവർമാർക്ക് പ്രതിമാസം ₹30,000 വരെ വരുമാനം നേടാനാകുന്ന തരത്തിലുള്ള മോഡലാണ് ഫ്യൂച്ചർപോയിന്റ് കാബ്സ് ലക്ഷ്യമിടുന്നത്. ജോലിക്കായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ സൗജന്യമായി നൽകുന്നതിനൊപ്പം പെർഫോമൻസ് ബോണസുകളും ഡ്രൈവർമാർക്ക് ലഭ്യമാണ്. ഫ്യൂച്ചർ പോയിന്റ് ക്യാബ് ആപ്പ് വഴിയാണ് സേവനങ്ങൾ ബുക്ക് ചെയ്യാനാകുക. 

IBS Software’s Futurepoint Cabs enters its second year in Kochi, offering professional taxi training and jobs for women. Learn how to apply for the new batch and earn up to ₹30,000 monthly

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version