സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ, പൂനെയിൽ 33,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ടെക്നോളജി സെന്റർ വിങ് ഉദ്ഘാടനം ചെയ്തു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആഗോള ഗവേഷണ-വികസന ഹബ്ബായി ഈ കേന്ദ്രത്തെ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അത്യാധുനിക വാഹന വികസനം, സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ, സുസ്ഥിരമായ യാത്രാ സംവിധാനങ്ങൾ എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഈ കേന്ദ്രത്തിൽ നിലവിൽ 450ഓളം എഞ്ചിനീയർമാർ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കും വിപണിയിലെ മാറ്റങ്ങൾക്കും അനുസൃതമായി വാഹനങ്ങളിൽ വേഗത്തിൽ മാറ്റങ്ങൾ വരുത്താനും ഗുണനിലവാരമുള്ള പ്രാദേശികവൽക്കരണം ഉറപ്പാക്കാനും ഈ സൗകര്യം സഹായിക്കും.
ടൈഗൂൺ, കുഷാക്, കൈലാക് തുടങ്ങിയ മോഡലുകളുടെ വികസനത്തിൽ ഈ സാങ്കേതിക കേന്ദ്രം ഇതിനോടകം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം, ഗ്രാമീണ വിപണികളിൽ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി കോമൺ സർവീസ് സെന്റർ (CSC) ഗ്രാമീൺ ഇ-സ്റ്റോറുമായി കൈകോർക്കാനും സ്കോഡ തീരുമാനിച്ചു.
Skoda Auto Volkswagen India inaugurates a 33,000 sq. ft. R&D wing in Pune. The center focuses on localizing global standards and developing future software solutions for vehicles
