സ്ഥിരം യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ടാറ്റ ന്യൂപാസ് ലോയൽറ്റി പദ്ധതി ഇനി മുതൽ അന്താരാഷ്ട്ര സർവീസുകളിലേക്കും വ്യാപിപ്പിക്കുന്നു. നിലവിൽ ആഭ്യന്തര ടിക്കറ്റുകളിൽ മാത്രം സ്ഥിരം യാത്രക്കാർക്ക്  ലഭിച്ചിരുന്ന ലോയൽറ്റി ഡിസ്‌കൗണ്ട് ഇനിമുതൽ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും.

രാജ്യത്ത് ഏറ്റവും കൂടുതൽ ലോയൽറ്റി അംഗങ്ങളുള്ള എയർ ലൈനാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ്. എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ കൂടുതൽ തവണയാത്രചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക്  ഇനിമുതൽ കൂടുതൽ ഡിസ്‌കൗണ്ട് ലഭ്യമാകും വിധമാണ് പദ്ധതി വിപുലീകരണം.  ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നാല് ശതമാനം വരെയും സീറ്റ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും മുൻഗണന സേവനങ്ങളും ലഭിക്കും. കൂടാതെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുന്നവർക്ക് 500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും.

Air India Express Tata NeuPass loyalty program expansion

 യാത്രക്കാരുടെ വിമാന യാത്രകളുടെ എണ്ണം അടിസ്ഥാനമാക്കി ഏവിയേറ്റർ, എക്‌സ്‌പ്ലോറർ, ഹൈഫ്‌ളയർ, ജെറ്റ്‌സെറ്റർ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നിലവിലെ  ലോയൽറ്റി പദ്ധതി.

പ്രത്യേക ഫീസില്ലാതെ ചേരാവുന്ന ഏവിയേറ്റർ ലൈഫ് ടൈം മെമ്പർഷിപ്പ് വിഭാഗത്തിലേക്ക് ജോയിനിംഗ്, റിന്യൂവൽ ഫീ ഇല്ലാതെയുള്ള ആജീവനാന്ത അംഗത്വം ലഭിക്കും.  

എക്‌സ്‌പ്ലോറർ ആനുകൂല്യം പ്രകാരം 30,000 യുടെ ആനുകൂല്യം അല്ലെങ്കിൽ 5 വിമാന യാത്രകൾ, ഹൈഫ്‌ളയർ വിഭാഗത്തിൽ  60,000 യുടെ ആനുകൂല്യം അല്ലെങ്കിൽ 10 വിമാന യാത്രകൾ,ജെറ്റ്‌സെറ്റർ  വിഭാഗത്തിൽ 1,20,000 യുടെ ആനുകൂല്യം അല്ലെങ്കിൽ 20 വിമാന യാത്രകൾ എന്നിവയാണ് സ്ഥിരം യാത്രക്കാർക്കുള്ള ആനുകൂല്യങ്ങൾ .

  ആഭ്യന്തര, അന്തർദേശീയ വിമാന യാത്രകളിൽ പ്രത്യേക നിരക്കിളവുകൾ, നിശ്ചിത യാത്രകൾ പൂർത്തിയാക്കുമ്പോൾ ഫ്ലൈറ്റ് വൗച്ചറുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.  

അർഹരായ ഓരോ ലോയൽറ്റി അംഗത്തിനും എയർ ഇന്ത്യ എക്‌സ്പ്രസിലെ അഞ്ചാമത്തെ വിമാന യാത്ര മുതൽ 2500 രൂപയുടേയും പത്താമത്തെ വിമാന യാത്രയ്ക്ക് ശേഷം 5000 രൂപയുടേയും വിമാനയാത്രാ വൗച്ചറുകളും ലഭിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയോ  മൊബൈൽ ആപ്പിലൂടെയോ ഈ ലോയൽറ്റി പദ്ധതിയിൽ ചേരാം.

Air India Express brings Tata NeuPass loyalty benefits to international routes. Members get up to 4% off tickets, 30% off add-ons, and exclusive flight vouchers

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version