Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയും വിയറ്റ്നാമും തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്
News Update

ഇന്ത്യയും വിയറ്റ്നാമും തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡന്റ് തോ ലാമും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'എൻഹാൻസ്ഡ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. 2030ഓടെ ഉഭയകക്ഷി വ്യാപാരം 25 ബില്യൺ ഡോളറായി വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രതിരോധം, സുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ സഹകരിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി.
News DeskBy News Desk7 May 2026Updated:7 May 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡന്റ് തോ ലാമും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘എൻഹാൻസ്ഡ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ (Enhanced Comprehensive Strategic Partnership) എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. 2030ഓടെ ഉഭയകക്ഷി വ്യാപാരം 25 ബില്യൺ ഡോളറായി വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രതിരോധം, സുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ സഹകരിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി.

India Vietnam Strategic Partnership

പ്രധാനമന്ത്രിയും വിയറ്റ്നാം പ്രസിഡന്റും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ 13 സുപ്രധാന ധാരണാപത്രങ്ങളിൽ (MoUs) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇതിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ എൻപിസിഐ അന്താരാഷ്ട്ര പേയ്‌മെന്റ് ലിമിറ്റഡും വിയറ്റ്നാമിലെ നാപ്പാസും (NAPAS) തമ്മിലുള്ള ക്യുആർ കോഡ് സഹകരണം ഏറെ ശ്രദ്ധേയമാണ്. കൂടാതെ, അപൂർവ മൂലകങ്ങളുടെ ഖനനത്തിലും സംസ്കരണത്തിലും സഹകരിക്കാൻ ഐആർഇഎൽ ലിമിറ്റഡും വിയറ്റ്നാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജിയും കരാറിലായി. കാർഷിക മേഖലയിൽ ഇന്ത്യൻ മുന്തിരിക്ക് വിയറ്റ്നാമിലും വിയറ്റ്നാമീസ് ദുരിയൻ പഴത്തിന് ഇന്ത്യയിലും വിപണി പ്രവേശനം നൽകാനും തീരുമാനിച്ചു.

പ്രതിരോധ മേഖലയിൽ വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന ‘ടു-പ്ലസ്-ടു’ ചർച്ചകൾ ആരംഭിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഭീകരവാദം, ഓൺലൈൻ തട്ടിപ്പുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെ സംയുക്തമായി പോരാടുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. തെക്കൻ ചൈനാ കടലിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ച നേതാക്കൾ, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് തർക്കങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈയും ഹോ ചി മിൻ സിറ്റിയും തമ്മിലുള്ള ‘സിസ്റ്റർ സിറ്റി’ കരാർ നഗര വികസന മേഖലയിലെ സഹകരണം വർധിപ്പിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

PM Narendra Modi and Vietnam President To Lam elevate ties to an “Enhanced Comprehensive Strategic Partnership.” Key highlights include 13 MoUs, QR-based digital payments, defense cooperation, and rare earth mineral mining

banner Bilateral Trade 2030 defense cooperation Digital payment QR code Enhanced Comprehensive Strategic Partnership India Vietnam relations Narendra Modi NPCI NAPAS collaboration Rare earth minerals mining South China Sea security To Lam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

28 May 2026

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil