Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിൽ കൂടുതൽ കിട്ടിയത്  മത്തി
News Update

കേരളത്തിൽ കൂടുതൽ കിട്ടിയത്  മത്തി

കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം.കേരളത്തിൽ ചില്ലറ വിപണിയിൽ 16,681 കോടി രൂപ വരുമാനം. രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് 2.70 ലക്ഷം ടൺ അയലയാണ്.എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയത് മത്തിയാണ്.
News DeskBy News Desk9 May 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്നു പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യം. രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത്   2.70 ലക്ഷം ടൺ അയല. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയത്  മത്തിയാണ്. കേരളത്തിൽ  മത്തി  ലഭ്യത  കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ  റിപ്പോർട്ട് വ്യക്തമാക്കുന്നു.  മൽസ്യ ലഭ്യതയിൽ  മുൻ വർഷത്തെക്കാൾ 3% വർധനയുണ്ട്. കേരളത്തിൽ ആകെ സമുദ്രമത്സ്യ ലഭ്യത കഴിഞ്ഞ  വർഷം 6.24 ലക്ഷം ടൺ ആണ്. ഇത്  മുൻ വർഷത്തെക്കാൾ 2% കൂടുതലാണ്.  ശക്തമായ മഴയും കപ്പൽ അപകടവും കാരണം മേയ്, ജൂൺ മാസങ്ങളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിനങ്ങളിൽ കുറവുണ്ടായിട്ടും മൊത്തം മത്സ്യ ലഭ്യത കുറയാതെ പിടിച്ചുനിന്നു. 2% വർധനയോടെ രാജ്യത്തു മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

CMFRI report on marine fish production in India and Kerala

സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും രാജ്യത്തൊട്ടാകെ വർധനയുണ്ട്. ഇന്ത്യയിലാകെ ലാൻഡിങ് സെന്ററുകളിലെ വിറ്റുവരവ് 69,254 കോടി രൂപയും  ചില്ലറ വിപണിയിൽ 97,702 കോടി രൂപയുമാണ്. വർധന യഥാക്രമം 10.45%, 8.43% എന്നിങ്ങനെയാണ്.  കേരളത്തിൽ ലാൻഡിങ് സെന്ററുകളിൽ  12,665 കോടി രൂപയും  ചില്ലറ വിപണിയിൽ 16,681 കോടി രൂപയും വിറ്റുവരവ് ലഭിച്ചിട്ടുണ്ട്. വിപണന കാര്യക്ഷമതയിൽ കേരളം  72.83% എന്ന തോതിൽ  രാജ്യത്ത് ഒന്നാമതാണ് .

 അയലക്ക് പിന്നാലെ  കണവ–കൂന്തൽ വർഗങ്ങൾ, മത്തി, കിളിമീൻ, പാമ്പാട എന്നിവയാണു രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത്.

രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചതു തമിഴ്നാടാണ്. 6.85 ലക്ഷം ടൺ. ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഹാർബറുകളിൽ മുന്നിൽ നീണ്ടകരയും, രണ്ടാമതു മുനമ്പവും.

കേരളത്തിൽ  മത്തി ലഭ്യത 13% ആയി വർധിച്ചു. സംസ്ഥാനത്ത് 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണു തൊട്ടു പിന്നിൽ. തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു.

India’s marine fish production hit 35.7 lakh tonnes this year. While mackerel led nationally, Kerala saw a decade-high surge in Sardines, contributing to its ₹16,681 crore retail market

banner CMFRI annual report Ernakulam fish landings Indian mackerel catch Indian marine fish landings Kerala oil sardine production Marine fish production India 2026 marine fisheries revenue Kerala marine marketing efficiency Kerala Tamil Nadu marine fish production
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!

17 June 2026

ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ

17 June 2026

യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി

17 June 2026

നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ

17 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം 1000 രൂപ!
  • ഫ്രാൻസിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലും ഇനി യുപിഐ
  • യുഎഇ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് മോദി
  • നിക്ഷേപ ആഹ്വാനവുമായി പിയൂഷ് ഗോയൽ
  • ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിരോധനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil