ആഗോള ഊർജ്ജ പ്രതിസന്ധിയുടെയും ഇന്ധന വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ, സ്വകാര്യ മേഖലയിൽ ഇലക്ട്രിക് ബസുകളുടെയും ട്രക്കുകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ. അടുത്ത പത്ത് വർഷത്തേക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പുതിയ പദ്ധതിയിലൂടെ രാജ്യത്തെ സ്വകാര്യ വാണിജ്യ വാഹനങ്ങളെ വലിയ തോതിൽ ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ ഇന്ത്യയിലെ ബസ് സർവീസുകളിൽ വെറും 5 ശതമാനം മാത്രമാണ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതെന്നും സിംഹഭാഗം വരുന്ന ട്രക്കുകളും സ്വകാര്യ ഉടമസ്ഥതയിലാണെന്നതുമാണ് ഇത്തരമൊരു പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്, ഈ നീക്കത്തിലൂടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും നഗരങ്ങളിലെ വായുമലിനീകരണം ഗണ്യമായി നിയന്ത്രിക്കാനും സാധിക്കും. വാഹനങ്ങളുടെ ഉയർന്ന പ്രാരംഭ ചിലവ് കുറയ്ക്കുന്നതിനായി ഓരോ വാഹനത്തിനും അവയുടെ കാലാവധിക്കുള്ളിൽ 15 ലക്ഷം രൂപ വരെയുള്ള പലിശ ഇളവുകളും ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടിയും ഉൾപ്പെടെയുള്ള സഹായങ്ങളാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുള്ളത്.
To cut crude oil imports and curb pollution, India plans a $1 billion incentive package to transition private commercial buses and trucks to electric vehicles.
