Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ
News Update

പളനിക്ക് പോകാൻ സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം നോർത്ത് -പളനി പോടന്നൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഉടനാരംഭിക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് അമൃത എക്സ്പ്രസ് മാത്രമാണ് ഉള്ളത്. എന്നാൽ ഈ ട്രെയിനിൽ മതിയായ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്ന് പളനിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നവർക്ക് ആശ്വാസമാകും.
News DeskBy News Desk2 June 2026Updated:2 June 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്ക് യാത്രക്കായി  ഇനി ഏക സർവീസായ അമൃത എക്സ്പ്രസ്സ് കാത്തു നിൽക്കേണ്ട.  തിരുവനന്തപുരം നോർത്ത് പളനി പോടന്നൂർ സ്‌പെഷ്യൽ ട്രെയിൻ  സർവീസ് ഉടനാരംഭിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് ഇനി കാലതാമസമുണ്ടാകില്ല.

പളനിയിലേക്കുള്ള യാത്രയ്ക്കായി കേരളത്തിൽ നിന്ന് റെയിൽവെ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് കഴിഞ്ഞു. തുടർച്ചയായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് പളനി പോടന്നൂർ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

Thiruvananthapuram Palani Special Train


നിലവിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് അമൃത എക്സ്പ്രസ് മാത്രമാണ് ഉള്ളത്. എന്നാൽ ഈ ട്രെയിനിൽ മതിയായ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്ന് പളനിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നവർക്ക് ആശ്വാസമാകും.

കേരളത്തിൽ നിന്ന് പളനിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതും കോയമ്പത്തൂർ ഈറോഡ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വാണിജ്യ ആവശ്യത്തിന് പോകുന്നതിനുമായി കൊല്ലം ഭാഗത്തുനിന്നും നേരിട്ട് കേരളത്തിന് പ്രയോജനപ്പെടുന്ന തരത്തിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുനലൂർ മധുര വഴി എൽ എച്ച് ബി കോച്ചിൽ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നത്.

 തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് നേരിട്ട് പളനിയിലേക്ക് പോകുന്നതിന് നിലവിൽ അമൃത എക്സ്പ്രസ് മാത്രമാണ് ഉള്ളത്, എന്നാൽ ഈ ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടിയതോടെ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആദ്യം കോട്ടയത്ത് നിന്നോ കൊല്ലത്തുനിന്നോ പുനലൂർ, മധുര, പളനി വഴി പോടന്നൂർ / കോയമ്പത്തൂർ / ഈറോഡ് എന്നീ സ്റ്റേഷനുകളിൽ ഒന്നിലേക്ക് ട്രെയിൻ സർവീസ് വേണമെന്ന് റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെ മുന്നിലും ആവശ്യം ഉന്നയിച്ചിരുന്നു.കഴിഞ്ഞമാസം ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ കാര്യം ചർച്ച ചെയ്തതിനെ തുടർന്നാണ് തീരുമാനമായത്.

കോട്ടയം കൊല്ലം എന്നീ സ്റ്റേഷനുകളിൽ മെയിന്റനൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ തിരുവനന്തപുരം നോർത്തിൽ നിന്നും സർവീസ് ആരംഭിക്കുകയും അവിടെത്തന്നെ മെയിന്റനൻസ് നടത്തുകയും നടത്തുകയാണ് ഏക പോവഴിയെന്നു വ്യക്തമായി. ഇത്  പ്രകാരം പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്ത കോയമ്പത്തൂർ, ഈറോഡ് എന്നിവയ്ക്ക് പകരമായി നിലവിൽ പ്ലാറ്റ്‌ഫോം ലഭ്യതയുള്ള പോടന്നൂർ / മേട്ടുപ്പാളയം സ്റ്റേഷനിലേക്ക് സർവീസ് ആരംഭിക്കുന്നതിന് തത്വത്തിൽ തീരുമാനിക്കുകയായിരുന്നു.

കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതികരണം ഇങ്ങനെ.

ആദ്യഘട്ടത്തിൽ വീക്കിലി ട്രെയിൻ എന്ന നിലയിൽ സർവീസ് ആരംഭിക്കണം എന്നാണ് റെയിൽവേയോട് ആവശ്യപ്പെട്ടതെങ്കിലും നിലവിൽ രണ്ട് സർവീസ് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്, മാത്രവുമല്ല മലയാളികൾക്ക് ഗുണകരമാകേണ്ട സർവീസിന് കേരളത്തിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. ചെങ്കോട്ടയിൽ നിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് മറ്റ് ട്രെയിനുകൾ ലഭ്യമാണെന്നിരിക്കെ റെയിൽവേയുടെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.ട്രെയിനിൽ കൃത്യമായ പാസഞ്ചർ ഒക്കുപെൻസി ഉറപ്പാക്കുന്നതിനായി കേരളത്തിലെ ട്രെയിൻ കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളായ ചിറയൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് ആവശ്യമായ ബഫർ ടൈം ഉണ്ടെന്നിരിക്കെ അടിയന്തരമായി സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ തന്നെ റെയിൽവേ ബോർഡ് പാസഞ്ചർ ഓപ്പറേഷൻ വിഭാഗം മേധാവി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, സി പി ടി എം എന്നിവരുമായി ഫോണിൽ സംസാരിച്ച് കർശന നിർദേശം നൽകുകയും അധികം സ്റ്റോപ്പ് ആവശ്യം ഉന്നയിച്ച് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകുകയും ചെയ്തു. നിലവിൽ പ്രഖ്യാപിച്ച രണ്ട് സർവീസുകൾക്ക് ശേഷവും ട്രെയിനിന്റെ സർവീസ് തുടരണമെന്ന ആവശ്യവും ഇതിനോടൊപ്പം മുന്നോട്ടുവച്ചു.

Good news for pilgrims! A new special train service will soon start from Thiruvananthapuram North to Palani and Podanur via Punalur, easing travel from South Kerala.

Amrita Express banner Coimbatore Erode Train Kerala Pilgrim Train Kerala to Palani Special Train Kodikunnil Suresh MP LHB Coach Train Kerala Palani Murugan Temple Punalur Madura Railway Route Railway Special Train Kerala Southern Railway Thiruvananthapuram Division Thiruvananthapuram North Palani Podanur Special Train
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026

പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil