ഐഎസ്ആർഒയുടെ മംഗൾയാൻ ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ച ‘റോക്കറ്റ് വുമൺ’ നന്ദിനി ഹരിനാഥിന്റെ സാരി അമേരിക്കയിലെ പ്രശസ്തമായ സ്മിത്സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചു. 2013ൽ മംഗൾയാൻ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടുപോയ നിർണ്ണായക ദിവസം നന്ദിനി ധരിച്ചിരുന്ന ചുവപ്പും നീലയും കലർന്ന പട്ടുസാരിയാണ് വാഷിംഗ്ടണിലെ ഈ മ്യൂസിയത്തിൽ ഇടംപിടിച്ചത്.

ഇന്റർപ്ലാനറ്ററി സയൻസ് കളക്ഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് മ്യൂസിയം ശേഖരിക്കുന്ന ആദ്യ വസ്തുവെന്ന ഖ്യാതിയും ഈ വസ്ത്രത്തിന് കൈവന്നു. ശാസ്ത്രരംഗത്തെ സ്ത്രീ മുന്നേറ്റത്തിന്റെയും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തിന്റെയും പ്രതീകമായാണ് ലോകത്തെ ആദ്യ അമേരിക്കൻ വനിതാ ബഹിരാകാശയാത്രിക സാലി റൈഡിന്റെ വസ്ത്രത്തിനരികെ നന്ദിനിയുടെ സാരി പ്രദർശിപ്പിച്ചിരിക്കുന്നത്.
The iconic red and blue silk saree worn by ISRO ‘Rocket Woman’ Nandini Harinath during the 2013 Mangalyaan mission is now on display at the Smithsonian National Air and Space Museum.
