സന്നദ്ധ സംഘടനകൾ (NGO) വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ‘എഫ്.സി.ആർ.എ’ ചട്ടങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന ഭേദഗതികൾ വരുത്തി. പുതിയ ഭേദഗതി പ്രകാരം സംഘടനകൾ വിദേശ പണം കൈപ്പറ്റുന്നതിന്റെ കൃത്യമായ ലക്ഷ്യവും പ്രവർത്തന മേഖലയും മുൻകൂട്ടി നിശ്ചയിച്ച പട്ടികയിൽ നിന്ന് തെരഞ്ഞെടുത്ത് വ്യക്തമാക്കേണ്ടതുണ്ട്.

മതപരമായ വിദ്യാഭ്യാസവും ആചാര സംരക്ഷണവും അനുവദിക്കുമെങ്കിലും, മതപരിവർത്തന പ്രവർത്തനങ്ങളെ ഈ ഫണ്ടിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാർ ഭാരവാഹികളായുള്ള സംഘടനകൾക്ക് ഇനിമുതൽ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി സാധാരണ ഗതിയിൽ ലഭിക്കില്ലെന്നും പുതുക്കിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
The Indian government has amended FCRA rules, tightening regulations on foreign funding for NGOs. New guidelines define purpose clarity, restrict proselytisation-linked activities, and impose stricter eligibility conditions.
