കൊച്ചി കോർപ്പറേഷന്റെ മൂന്നാമത് റോ-റോ (റോൾ-ഓൺ റോൾ-ഓഫ്) വെസ്സൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ വെച്ച് നടന്ന ചടങ്ങിൽ മേയർ വി.കെ. മിനിമോൾ ലോഞ്ച് ചെയ്തു. നിലവിലുള്ള സർവീസുകളിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ഈ പുതിയ വെസ്സലിന് 14 ട്രക്കുകൾ, 12 കാറുകൾ, 50 യാത്രക്കാർ എന്നിവ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുണ്ട്.

വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ യാത്രക്കാരുടെ യാത്രാക്ലേശം പൂർണ്ണമായി പരിഹരിക്കാൻ ഈ മൂന്നാമത് റോ-റോ സർവീസ് ആരംഭിക്കുന്നതിലൂടെ സാധിക്കുമെന്ന് മേയർ വ്യക്തമാക്കി. പുതിയ റോ-റോ വെസ്സലിന്റെ വാണിജ്യ സർവീസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം അവസാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും.
Kochi Corporation has launched its third Ro-Ro vessel at Cochin Shipyard to improve connectivity between Vypin and Fort Kochi. The vessel can carry vehicles and passengers, easing commuter congestion.
