വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റം അനുവദിക്കണമോ? അന്തിമ തീരുമാനം സംസ്ഥാന മന്ത്രിസഭ കൈക്കൊള്ളും. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ  അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് തന്ത്രപ്രധാനമായ  ഓഹരി കൈമാറ്റം പ്രഖ്യാപിച്ചത് വിവാദമായതിനെത്തുടർന്ന്, ഇതുസംബന്ധിച്ച അപേക്ഷ കമ്പനി തുറമുഖ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചു.


തുറമുഖ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച അപേക്ഷ  അവിടെ നിന്നും നിലവിൽ നിയമവകുപ്പിന്റെ പരിശോധനയിലാണ്.  ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി വിലയിരുത്തിയ ശേഷം അന്തിമ തീരുമാനത്തിനായി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.
 
സംസ്ഥാനത്തിന്റെ അനുമതിക്ക് പുറമെ വിദേശ നിക്ഷേപം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ ക്ലിയറൻസുകളും ഈ ഇടപാടിന് അത്യാവശ്യമാണ്.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ AVPPL  49 % ഓഹരികൾ ആണ് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പിംഗ് MSC കമ്പനിക്ക് കൈമാറാൻ ആണ് അദാനി ഗ്രൂപ്പിന്റെ നീക്കം. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇക്കാര്യത്തിലെ നിലപാട് നിർണായകമാണ്. ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിട്ടുണ്ട്.
 
 എംഎസ്‌സിയുടെ കണ്ടെയ്‌നർ ടെർമിനൽ ഓപ്പറേറ്റിംഗ് വിഭാഗമായ ടിഐഎൽ (TiL) വഴി ഏകദേശം 13,220 കോടി രൂപയുടെ -1.397 ബില്യൺ ഡോളർ -നിക്ഷേപമാണ് ഈ ഇടപാടിലൂടെ നടക്കുക.

തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിന് ശേഷം 74 ശതമാനം വരെ ഓഹരികൾ കൈമാറാൻ നിലവിലെ കരാർ പ്രകാരം വ്യവസ്ഥയുണ്ടെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. 2024 ഡിസംബർ 4-നാണ് വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചത്.

The final decision on Adani’s proposal to transfer 49% of Vizhinjam Port shares to Swiss firm MSC will be taken by the Kerala state cabinet after a legal review

Share.
Leave A Reply

Exit mobile version