വിയറ്റ്നാമീസ് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast), തങ്ങളുടെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ ‘വിഎഫ് 3’ (VF 3) അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നഗരയാത്രകൾക്ക് അനുയോജ്യമായ രീതിയിൽ കോംപാക്റ്റ് ഡിസൈനിലും എസ്‌യുവി (SUV) ലുക്കിലുമാണ് ഈ മിനി ഇലക്ട്രിക് കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 210 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന ഈ വാഹനത്തിൽ 18.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി പാക്കാണുള്ളത്. എംജി കോമറ്റ് ഇവി (MG Comet EV) വിപണി ഭരിക്കുന്ന മൈക്രോ ഇവി സെഗ്‌മെന്റിലേക്ക്, ആകർഷകമായ ഫീച്ചറുകളോടെയും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലുമായിരിക്കും വിൻഫാസ്റ്റ് ഈ പുത്തൻ കാർ എത്തിക്കുക.
Vietnamese automaker VinFast is set to launch its smallest electric car, the VF 3 mini SUV, in India. It offers a 210 km range with an 18.6 kWh battery pack