സാധാരണക്കാരുടെ ജീവിതത്തിൽ കൈത്താങ്ങായി മാറുകയും, സഹകരണ പ്രസ്ഥാനങ്ങൾക്ക് പുതിയ മാതൃക തീർക്കുകയും ചെയ്തുകൊണ്ട് ദക്ഷിണേന്ത്യയിലെ മുൻനിര റീട്ടെയിൽ ഫിനാൻഷ്യൽ ഇക്കോസിസ്റ്റമായി വളരുകയാണ് ‘സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവ് ഇന്ത്യാ ലിമിറ്റഡ്’ അഥവാ CFCICI. 2010ൽ പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളത്തിലും കർണാടകയിലുമായി ശക്തമായ സാന്നിധ്യമറിയിക്കാൻ സിഎഫ്സിഐസിക്കായി. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ രജിസ്ട്രേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം, സമഗ്രമായ സഹകരണ ഭരണക്രമത്തിലൂടെയും സാമ്പത്തിക സുതാര്യതയിലൂടെയും സാധാരണക്കാരുടെ വിശ്വസ്ത സ്ഥാപനമായി മാറിക്കഴിഞ്ഞതായി CFCICI സ്ട്രാറ്റജിക് ഹെഡ് Varghese AG വ്യക്തമാക്കുന്നു.
5300 കോടിയുടെ വളർച്ചയും നൂതന മാതൃകയും
കഴിഞ്ഞ 14 വർഷത്തിനിടയിൽ സ്ഥാപനത്തിന്റെ ബാലൻസ് ഷീറ്റ് 5,300 കോടി രൂപയായി ഉയർന്നു. ഏജൻ്റുമാരുടെ ഇടപെടലുകൾ ഇല്ലാത്ത ‘നോ ഏജൻ്റ് ബിസിനസ്സ് മോഡൽ’ ആണ് സ്ഥാപനത്തിന്റെ പ്രധാന പ്രത്യേകത. ഉപഭോക്താക്കൾക്ക് സുസ്ഥിരമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായി കേരളത്തിലും കർണാടകയിലുമായി 250-ലധികം കസ്റ്റമർ ഫെസിലിറ്റേഷൻ സെന്ററുകൾ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. ഇടപാടുകളിൽ KYC, CKYC, PAN പരിശോധനകൾ പൂർണ്ണമായും ഉറപ്പാക്കുന്നുണ്ടെന്നും CFCICI സ്ട്രാറ്റജിക് ഹെഡ് Varghese AG വ്യക്തമാക്കുന്നു.

മൾട്ടി-ലെയർ ഓഡിറ്റ് സംവിധാനമുള്ളതിനാൽ എൻ.പി.എ ഒരു ശതമാനത്തിൽ താഴെയായി നിലനിർത്താൻ സാധിച്ചിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ വലിയൊരു നേട്ടമാണെന്ന് ബിസിനസ്സ് ഹെഡ് ജി. വർഗീസ് ചൂണ്ടിക്കാണിക്കുന്നു. BBB+ ക്രെഡിറ്റ് റേറ്റിംഗും നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നുള്ള ഫണ്ടിംഗും CFCICI-യുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണ്. കൂടാതെ, ഡിജിറ്റൽ ഇടപാടുകളിൽ 65 ശതമാനവും അത്യാധുനിക കോർ ബാങ്കിംഗ് മൊബൈൽ ആപ്പ് വഴിയാണ് നടക്കുന്നത്. കേരളത്തിലെ മികച്ച ജോലിസ്ഥലങ്ങൾക്കുള്ള ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ സർട്ടിഫിക്കേഷനും സ്ഥാപനം സ്വന്തമാക്കിയിട്ടുണ്ട്.
വനിതാ ശാക്തീകരണവും റീട്ടെയിൽ രംഗത്തെ മുന്നേറ്റവും
സാമ്പത്തിക മേഖലയ്ക്ക് പുറമെ റീട്ടെയിൽ രംഗത്തും സിഎഫ്സിസിസി ശക്തമായ ചുവടുവെപ്പുകളാണ് നടത്തുന്നതെന്ന് Varghese AG പറയുന്നു. സ്ത്രീകൾക്ക് മാത്രം തൊഴിൽ നൽകി വനിതാ ശാക്തീകരണം ലക്ഷ്യമിടുന്ന സൂപ്പർമാർക്കറ്റ് ശൃംഖല ഇതിന് മികച്ച ഉദാഹരണമാണ്. എഫ്.എം.സി.ജി ഗ്രോസറി രംഗത്ത് പ്രവർത്തിക്കുന്ന ഈ ശൃംഖലയിലൂടെ 800-ലധികം സ്ത്രീകൾ നേരിട്ട് ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ ഇതിനകം 80 സ്റ്റോറുകൾ ഈ ബ്രാൻഡിന് കീഴിലുണ്ട്. ഇതിനുപുറമെ, 30ലധികം ഔട്ട്ലെറ്റുകളുള്ള ‘സെൻട്രൽ ബസാർ’ (Centrale Bazaar) റീട്ടെയിൽ ശൃംഖലയും, ‘സെന്റോറ’ (Centora) എന്ന ഡിസൈനർ ജ്വല്ലറി ശൃംഖലയും സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
റിസർവ് ബാങ്കിന്റെ അനുമതിയോടെ ഭാവിയിൽ ഒരു സ്മാൾ ഫിനാൻസ് ബാങ്കായി മാറാനുള്ള തയ്യാറെടുപ്പിലാണ് സിഎഫ്സിസിസി. ഗ്രാമീണ വികസനവും വനിതാ ശാക്തീകരണവും ലക്ഷ്യമിട്ട് നൂതന ഡിജിറ്റൽ മാതൃകകളിലൂടെ സാധാരണക്കാരുടെ ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറന്നിടുകയാണ് ഈ സഹകരണ പ്രസ്ഥാനം.
Discover how CFCICI grew into a ₹5,300 crore enterprise in 14 years, empowering local communities with transparent cooperative banking across Kerala and Karnataka.
