ആഫ്രിക്കൻ രാജ്യങ്ങളിലെ സ്വർണം, ലിഥിയം, കോപ്പർ, ടെലികോം സമ്പത്ത് എന്നിവയിൽ പതിറ്റാണ്ടുകളായി മേധാവിത്വം പുലർത്തിയിരുന്ന ചൈനയ്ക്ക് കനത്ത വെല്ലുവിളിയുമായി ഇന്ത്യൻ ശതകോടീശ്വരന്മാർ രംഗത്ത്. റോഡുകൾ, റെയിൽവേകൾ, ഖനികൾ എന്നിവയിൽ വലിയ തോതിൽ മുതൽമുടക്കി ചൈന ആഫ്രിക്കയിൽ സ്വാധീനം ഉറപ്പിച്ചപ്പോൾ, സുനിൽ ഭാരതി മിത്തൽ, ഗൗതം അദാനി, അനിൽ അഗർവാൾ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വ്യവസായികൾ ഖനനം, ലിഥിയം, ടെലികോം, ഹരിത ഊർജം തുടങ്ങിയ മേഖലകളിൽ കോടികളുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. എയർടെൽ ആഫ്രിക്കയിലൂടെ സുനിൽ ഭാരതി മിത്തൽ ടെലികോം രംഗത്ത് ആധിപത്യം സ്ഥാപിച്ചപ്പോൾ, അനിൽ അഗർവാളിന്റെ വേദാന്ത റിസോഴ്സസ് സാംബിയയിലെ ചെമ്പ് ഖനനത്തിലും വലിയ നിക്ഷേപങ്ങൾ നടത്തിവരുന്നു.

എന്നാൽ, വ്യാപാര രംഗത്ത് ഇപ്പോഴും ചൈനയാണ് ആഫ്രിക്കയുടെ ഏറ്റവും വലിയ പങ്കാളി. 53 ആഫ്രിക്കൻ രാജ്യങ്ങൾക്ക് തീരുവ ഇളവ് നൽകുന്ന ചൈനയുടെ നയവും പ്രതിവർഷം കോടിക്കണക്കിന് ഡോളറിന്റെ കയറ്റുമതിയും അവർക്ക് മുൻതൂക്കം നൽകുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ ‘നാഷണൽ ക്രിട്ടിക്കൽ മിഷൻ’ അടക്കമുള്ള പദ്ധതികളിലൂടെ നിർണായക ഖനികളും ഹരിത ഊർജ പ്ലാന്റുകളും സ്വന്തമാക്കാനുള്ള ഇന്ത്യൻ ശതകോടീശ്വരന്മാരുടെ നീക്കം ആഫ്രിക്കൻ വിപണിയിൽ ചൈനയ്ക്ക് കടുത്ത മത്സരമാണ് സമ്മാനിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി കർശനമായി നിയന്ത്രിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ പുതിയ നയങ്ങളും ഈ മത്സരത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ പുതിയ വഴിതുറക്കുന്നുണ്ട്.

Indian titans like Adani, Bharti, and Agarwal are challenging China’s dominance in Africa with massive investments in mining, lithium, telecom, and green energy

Share.
Leave A Reply

Exit mobile version