ചെങ്കടലിൽ യെമൻ തീരത്തുവെച്ച് പ്രൊജക്ടൈൽ ആക്രമണത്തിൽ തകർന്ന് മുങ്ങിയ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ (MSV Faize Noore Oliya) എന്ന ഇന്ത്യൻ ചരക്കുകപ്പലിലെ 13 ഇന്ത്യക്കാർ ഉൾപ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. യെമൻ തീരസംരക്ഷണ സേനയുടെ സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തി മോഖ തുറമുഖത്ത് എത്തിച്ചത്. സിവിലിയൻ കപ്പലിനുനേരെയുണ്ടായ ഈ പ്രകോപനരഹിതമായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
ആക്രമണത്തെത്തുടർന്ന് കപ്പൽ മുങ്ങിയ സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ക്രൂ അംഗങ്ങളുടെ സുരക്ഷയ്ക്കായി യെമൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ DGMAയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ചെങ്കടൽ മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
India strongly condemns the attack on cargo ship MSV Faize Noore Oliya off the Yemen coast. All 14 crew members, including 13 Indians, were safely rescued.
