ഡാറ്റാ സെന്റർ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഭാരതി എയർടെലിന്റെ ഡാറ്റാ സെന്റർ വിഭാഗമായ നെക്സ്ട്രാ ഡാറ്റ (Nxtra Data). ഇതിന്റെ ഭാഗമായി കമ്പനി Rochak Systems, റോവിഷൻ ടെക് ഹബ് (Rovision Tech Hub) എന്നീ രണ്ട് കമ്പനികളിൽ 85 ശതമാനം വരെ ഓഹരികൾ ഏറ്റെടുക്കാൻ  കരാറുകളിൽ ഒപ്പുവെച്ചു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ Nxtra ഡാറ്റയുടെ ശേഷി നിലവിലെ 120-130 മെഗാവാട്ടിൽ നിന്ന് 1 GW ആയി ഉയർത്തുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായി വരാനിരിക്കുന്ന മൂലധന നിക്ഷേപങ്ങളും, ബാഹ്യ ധനസഹായങ്ങളും, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഭൂമി ഏറ്റെടുക്കലുകളും കമ്പനി പ്രയോജനപ്പെടുത്തും. ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി ഭൂമി വികസിപ്പിക്കാൻ ഉദ്ദേശിച്ച് അടുത്തിടെ രൂപീകരിച്ച ഈ രണ്ട് പുതിയ കമ്പനികളുടെയും ഇടപാടുകൾ പണമായിട്ടായിരിക്കും നടപ്പിലാക്കുകയെന്ന് എയർടെൽ വ്യക്തമാക്കി. ഹൈസ്കെയിൽ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി എയർടെൽ തങ്ങളുടെ കോർ ടെലികോം നെറ്റ്‌വർക്കിനൊപ്പം ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചറും വികസിപ്പിച്ചു വരികയാണ്.

ഈ വിപുലീകരണ പദ്ധതികൾക്കായി Nxtra ഇതിനകം ബാഹ്യ നിക്ഷേപകരിൽ നിന്ന് 1 ബില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. ഡാറ്റാ സെന്ററുകൾക്ക് പുറമെ രാജ്യത്തെ 400 നഗരങ്ങളിൽ ഫൈബർ നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനും ഡിജിറ്റൽ ബിസിനസുകൾ വളർത്താനും എയർടെൽ പ്രത്യേക നിക്ഷേപ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

Bharti Airtel’s data center arm Nxtra Data signs deal to acquire up to 85% stake in Rochak Systems and Rovision Tech Hub to scale capacity to 1 GW

Share.
Leave A Reply

Exit mobile version