ചെറുകിട സംരംഭങ്ങളുടെ വികസനത്തിനും, സർക്കാർ പദ്ധതികൾ വീഴ്ച കൂടാതെ അർഹതപ്പെട്ട സംരംഭങ്ങൾക്ക് ലഭിക്കാനും അവസരമൊരുങ്ങുന്നു. ഇതിനായി വാർഷിക സർവേക്ക് കേരളവും. അസംഘടിത ചെറുകിട സ്ഥാപനങ്ങളുടെ സർവെയിൽ സംരംഭങ്ങൾ ശരിയായ വിവരങ്ങൾ നൽകുവാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആഹ്വാനം ചെയ്തു.
രാജ്യത്തെ അസംഘടിത മേഖലയിലെ ചെറുകിട സ്ഥാപനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായിട്ടാണ് അസംഘടിത ചെറുകിട സ്ഥാപനങ്ങളുടെ വാർഷിക സർവെ (Annual Survey of Unincorporated Sector Enterprises – ASUSE) നടപ്പിലാക്കുന്നത്. ദേശീയ സ്ഥിതിവിവര കണക്ക് സംവിധാനത്തിന്റെ ഭാഗമായാണ് ഈ സർവെ സംഘടിപ്പിക്കുന്നത്.
നിർമ്മാണം, വ്യാപാരം, വിവിധ സേവന മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന അസംഘടിത സ്ഥാപനങ്ങളിൽ നിന്നാണ് സർവേയിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവം, തൊഴിലാളികളുടെ എണ്ണം, വരുമാനവും ചെലവും, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ സർവേയിൽ ഉൾപ്പെടും.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിനും ചെറുകിട സംരംഭങ്ങളുടെ വികസനത്തിനും തൊഴിൽ സൃഷ്ടി സംബന്ധമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും വിവിധ സർക്കാർ ക്ഷേമപദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും സഹായകരമാകും.
സർവേയുടെ ഭാഗമായി സാമ്പത്തിക-സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ എത്തുമ്പോൾ കൃത്യവും വസ്തുതാപരവുമായ വിവരങ്ങൾ നൽകി പൂർണ്ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
The Annual Survey of Unorganized Enterprises is being conducted to assess the socio-economic condition of small enterprises in the country’s unorganized sector. This survey is organized as part of the National Statistical System. Data will be collected from unorganized units operating in manufacturing, trade, and various service sectors. The survey will cover details such as the nature of the enterprise’s operations, the number of employees, income and expenditure, investment, and infrastructure facilities. The Chief Minister urged full cooperation by providing accurate and factual information when officials visit.
Kerala conducts the Annual Survey of Unincorporated Sector Enterprises (ASUSE) to evaluate the socio-economic status of small unorganized businesses
