എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെത്തിയ ഒരു ടൺ മൊബൈൽ ഫോണുകൾ  ട്രക്കിൽ ആലുവയിലേക്ക് കയറ്റി അയച്ചത്  കെഎസ്ആർടിസി. ഇതോടെ  കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കമായി.   തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ  ഗതാഗത മന്ത്രി സി.പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കും. മറ്റു കാർഗോ സർവീസുകളെക്കാൾ മിതമായ നിരക്കിലാകും ksrtc സേവനം നൽകുക.  കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ലീറ്റായി കെഎസ്ആർടിസി മാറും.

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസി യാത്രക്കാർക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തിൽ വിനിയോഗിക്കും. വെറ്റ് ലീസിനെടുത്ത അഞ്ച് ട്രക്കുകളാണ് നിലവിൽ കാർഗോ സംവിധാനത്തിനായി ഉപയോഗിക്കുന്നത്. സ്കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് ഈ സേവനത്തിനായി കെഎസ്ആർടിസിക്ക് പിന്തുണ നൽകുന്നത് . കെഎസ്ആർടിസി കാർഗോ സേവനങ്ങൾക്കായി 99957 07131 എന്ന നമ്പറിൽ ബന്ധപ്പെടാം.

KSRTC’s newly launched cargo service has made a promising start. The initiative aims to strengthen KSRTC’s existing logistics network while boosting its non-ticket revenue. KSRTC plans to expand its cargo operations into a major logistics fleet with more than 100 trucks in the future. The service will offer cargo transportation at more affordable rates compared to other logistics providers.Currently, five trucks acquired on a wet-lease basis are being used for cargo operations. Scorpion Cart Logistics and Cargo Cart Logistics are supporting KSRTC in delivering the service. 

Share.
Leave A Reply

Exit mobile version