കർണാടക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം, റാഡിസൺ ബ്ലൂ, ദി ലളിത് അശോക്, ഷാംഗ്രി-ല തുടങ്ങിയ പ്രമുഖ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ പാൽ, അഴുകിയ മാംസം, പൂപ്പൽ ബാധിച്ച പച്ചക്കറികൾ തുടങ്ങിയവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

Bengaluru 5 star hotel raids

പൊതുജനങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയും നിരന്തരമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി യു.ടി. ഖാദറിന്റെ നിർദ്ദേശപ്രകാരം പ്രത്യേക പരിശോധന നടത്തിയത്. നഗരത്തിലാകെ രൂപീകരിച്ച 30 പ്രത്യേക ടീമുകളാണ് വിവിധ സോണുകളിലെ സ്റ്റാർ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഒരേസമയം പരിശോധന നടത്തിയത്. FSSAI മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് ഇത്തരം ഉന്നത നിലവാരമുള്ള ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും, ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Share.
Leave A Reply

Exit mobile version