ഓണം പ്രമാണിച്ച് യാത്രക്കാരുടെ വൻ തിരക്ക് പരിഹരിക്കുന്നതിനായി റെയിൽവേ 112 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ദക്ഷിണ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ (SCR), സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR), സൗത്ത് ഈസ്റ്റേൺ റെയിൽവേ (SER) എന്നീ റെയിൽവേ സോണുകളുമായി സഹകരിച്ചാണ് ഈ സർവീസുകൾ നടത്തുന്നത്. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയുള്ള പ്രധാന ഉത്സവ ദിവസങ്ങളിലാണ് ഈ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. കഴിഞ്ഞ വർഷത്തെ 55 ട്രിപ്പുകളിൽ നിന്ന് ഇത്തവണ ട്രിപ്പുകളുടെ എണ്ണം 103 ശതമാനത്തോളം വർധിപ്പിച്ചിട്ടുണ്ട്.
തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈ സെൻട്രൽ, താംബരം, ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, സാന്ദ്രഗച്ചി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, കണ്ണൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളിലേക്ക് നേരിട്ട് സർവീസുകൾ ഉണ്ടാകും. പ്രധാന റൂട്ടുകളിലെ വലിയ ജംഗ്ഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളതിനാൽ വിവിധ നഗരങ്ങളിലുള്ളവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
Southern Railway announces 112 Onam special trains from major cities like Chennai, Bengaluru, Hyderabad, and Santragachi to Kerala from August 14 to September 6.
