രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, തങ്ങളുടെ ATR ടർബോപ്രോപ്പ് വിമാനങ്ങൾക്ക് പകരമായി ബ്രസീലിയൻ നിർമ്മാതാക്കളായ എംബ്രയറിന്റെ (Embraer E2) ജെറ്റുകൾ വാങ്ങുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം റീജ്യണൽ സർവീസുകൾ കൂടുതൽ വിപുലീകരിക്കുക എന്ന ലക്ഷ്യവുമായാണ് ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ പുതിയ നീക്കം നടത്തുന്നത്.

IndiGo Embraer jet deal

ബില്ല്യൺ കണക്കിന് ഡോളർ മൂല്യം വരുന്ന ഈ വൻകിട ഇടപാട് യാഥാർത്ഥ്യമായാൽ, ഇന്ത്യയിൽ എംബ്രയറിന്റെ ഏറ്റവും വലിയ വിമാനക്കൈമാറ്റമായി ഇത് മാറും. ചർച്ചകൾ നിലവിൽ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഇന്ത്യയിൽ സ്വന്തമായി വിമാന അസംബ്ലി ലൈൻ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന എംബ്രയറിന് ഇത് വലിയൊരു വഴിത്തിരിവായി മാറിയേക്കാം. നിലവിൽ എയർബസ് വിമാനങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന ഇൻഡിഗോ, എംബ്രയറുമായി കരാറിലെത്തിയാൽ അത് കമ്പനിയുടെ നയങ്ങളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കും. അദാനി ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയിൽ വിമാന നിർമ്മാണം ആരംഭിക്കാൻ എംബ്രയർ പദ്ധതിയിടുന്നതിനിടയിലാണ് ഇൻഡിഗോയുമായുള്ള ഈ പുതിയ നീക്കങ്ങൾ പുറത്തുവന്നിരിക്കുന്നത്.

IndiGo’s parent company InterGlobe Aviation enters early talks with Brazilian planemaker Embraer to buy E2 regional jets, replacing its ATR turboprop fleet

Share.
Leave A Reply

Exit mobile version