അയ്യായിരത്തിലധികം വരുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാർക്കായി നിർബന്ധിത ലഹരി പരിശോധന (ഡോപ് ടെസ്റ്റ്) ആരംഭിച്ചു. യാത്രക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ ഈ സുപ്രധാന നടപടി സ്വീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 4ലെ ഫുക്കറ്റ്-ഡൽഹി വിമാനത്തിന്റെ പൈലറ്റ് ലഹരി പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വിമാനക്കമ്പനി ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.

ഈ പരിശോധനയ്ക്ക് ശേഷം ഡി.ജി.സി.എയുടെ നിലവിലെ മാനദണ്ഡപ്രകാരം വർഷം തോറും 10 ശതമാനം ജീവനക്കാരെ വീതം പരിശോധിക്കും. പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന കാര്യം ഡി.ജി.സി.എ പരിശോധിച്ചു വരികയാണ്. ദശകങ്ങളായി ദശലക്ഷക്കണക്കിന് യാത്രക്കാരുടെ വിശ്വാസമാണ് എയർ ഇന്ത്യ നേടിയെടുത്തതെന്നും, ഈ വിശ്വാസം സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ മനീഷ് ഉപ്പൽ പൈലറ്റുമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
Air India and Air India Express initiate mandatory dope testing for over 5,000 pilots following a failed drug test on a recent flight.
