2047ഓടെ 100 GW ആണവോർജ്ജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നും ഇതിനായി അഞ്ച് പുതിയ ആണവ റിയാക്ടറുകൾ കമ്മീഷൻ ചെയ്യുമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഫാസ്റ്റ് ബ്രീഡർ സാങ്കേതികവിദ്യയിലെ നേട്ടം ആണവ ഇന്ധനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. സൗരോർജ്ജത്തിന്റെയും പൈപ്പ് വഴി പാചകവാതകം നൽകുന്ന പദ്ധതികളുടെയും വൻ വളർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആത്മവിശ്വാസം, ആത്മഗൗരവം, ആത്മനിർഭർ ഭാരത് എന്നിവയെ മുൻനിർത്തി ‘വികസിത ഇന്ത്യ 2047’ എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ പദ്ധതികളുടെ പ്രാധാന്യം ഓർമ്മിപ്പിച്ച അദ്ദേഹം, രാജ്യത്ത് സെമികണ്ടക്ടർ നിർമ്മാണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്ലാന്റുകൾ ആരംഭിക്കുമെന്നും വ്യക്തമാക്കി. പ്രതിരോധ ഉത്പാദനത്തിലെ വർദ്ധനവും ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്തെ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 13ആമത് സ്വാതന്ത്ര്യദിന പ്രസംഗമാണ് നിർവ്വഹിച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ സ്മരിച്ച അദ്ദേഹം, വിവിധ മേഖലകളിൽ രാജ്യം കൈവരിക്കുന്ന പുതിയ കുതിച്ചുചാട്ടങ്ങൾ രാജ്യത്തിന്റെ ആഗോള വളർച്ചയ്ക്ക് അടിത്തറയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
PM Narendra Modi outlines India’s vision for 100 GW nuclear energy by 2047, announcing 5 new nuclear reactors and semiconductor plants in his Independence Day speech.
