ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസി പുതിയ ഫ്ലൈബസ് സർവീസ് ആരംഭിച്ചു. 41 സീറ്റുകളുള്ള പ്രീമിയം എയർകണ്ടീഷൻഡ് സെമി-സ്ലീപ്പർ കോച്ചിലാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

Bengaluru Airport Kozhikode Flybus

വിമാനത്താവളത്തിൽ നിന്ന് രാത്രി പുറപ്പെടുന്ന ബസ് മൈസൂർ, മാനന്തവാടി, കൽപ്പറ്റ വഴിയാണ് കോഴിക്കോട്ടെത്തുന്നത്. യാത്രക്കാർക്കായി സൗജന്യ നന്ദിനി സ്നാക്ക് കിറ്റ്, ലൈവ് ട്രാക്കിംഗ്, കെമിക്കൽ ടോയ്‌ലറ്റ്, വൈഫൈ തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരു എയർപോർട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് 1,500 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കർണാടകയിലും കേരളത്തിലുമുള്ള യാത്രക്കാർക്ക്, പ്രത്യേകിച്ച് മലബാർ മേഖലയിലുള്ള പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും

Karnataka RTC launches a new Flybus service connecting Bengaluru Airport and Kozhikode via Mysuru and Wayanad, offering onboard amenities and comfortable travel

Share.
Leave A Reply

Exit mobile version