ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030ഓടെ 50 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രമുഖ വ്യവസായ സംഘടനയായ അസോച്ചാം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടോക്യോയിൽ നടന്ന ചടങ്ങിൽ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ‘ഇന്ത്യ-ജപ്പാൻ @75’ എന്ന ഈ റിപ്പോർട്ട് പുറത്തിറക്കിയത്.

2021-22ൽ 20.58 ബില്യൺ ഡോളറായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 2025-26 ആയപ്പോഴേക്കും 27.47 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നത് ഈ ലക്ഷ്യം കൈവരിക്കാൻ നിർണ്ണായകമാകും.
ജപ്പാനിലെ ആഗോള ഇറക്കുമതിയിൽ ഇന്ത്യയുടെ പങ്ക് ഇപ്പോഴും ഒരു ശതമാനത്തിൽ താഴെയാണെന്നിരിക്കെ, വിപണിയിൽ കൂടുതൽ ഇടം കണ്ടെത്താൻ വലിയ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ യുവജന ശക്തിയും ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും മൂലധനവും സംയോജിപ്പിക്കുന്നത് വഴി അടുത്ത ഘട്ട വളർച്ച വേഗത്തിലാക്കാൻ സാധിക്കും. അടുത്ത ദശകത്തിൽ ജപ്പാൻ ഇന്ത്യയിൽ 10 ലക്ഷം കോടി യെൻ (JPY 10 trillion) നിക്ഷേപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നതും ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് കരുത്ത് പകരുന്നതാണ്
Bilateral trade between India and Japan is projected to cross $50 billion by 2030, driven by AI, semiconductors, and strategic investments. Read details
