എൽ.പി.ജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പാചകവാതകമായ പി.എൻ.ജിയിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തുടനീളം 41 ലക്ഷത്തിലധികം വീടുകളെയാണ് എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് മാറ്റുന്നതിനായി സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.


എന്നാൽ പൈപ്പ് ഗ്യാസ് നെറ്റ്‌വർക്ക് ലഭ്യമായിട്ടുള്ള അർഹരായ 21.7 ലക്ഷം ഉപഭോക്താക്കളിൽ 4.4 ലക്ഷം പേർ മാത്രമാണ് ഇതുവരെ ഇതിനായി അപേക്ഷ സമപ്പിച്ചിട്ടുള്ളത്. പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷത്തെത്തുടർന്ന് പാചകവാതക ഇറക്കുമതിയിലുണ്ടായ തടസ്സങ്ങൾ മറികടക്കാനാണ് സർക്കാർ ഈ പുതിയ ക്യാമ്പെയ്ൻ ആരംഭിച്ചത്.

ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനായി വാട്സാപ്പ് സന്ദേശങ്ങളും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഇപ്പോഴും എൽ.പി.ജി കണക്ഷനുകൾ പൂർണ്ണമായി ഒഴിവാക്കാൻ തയ്യാറായിട്ടില്ല. സബ്‌സിഡി നിരക്കിലുള്ള നഷ്ടവും വിതരണത്തിലെ ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ നഗരങ്ങളിൽ ഗ്യാസ് വിതരണം കൂടുതൽ സുഗമമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

The Ministry of Petroleum speeds up the transition from LPG to piped natural gas for 4.1 million target households to cushion against West Asia supply disruptions

Share.
Leave A Reply

Exit mobile version