രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം ഔദ്യോഗിക ചടങ്ങുകളിലും വിദേശ പര്യടനങ്ങളിലും നിഴൽ പോലെ അനുഗമിച്ച് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന എയ്ഡ്-ഡി-ക്യാമ്പ് (എ.ഡി.സി) മേജർ ഋഷഭ് സിങ് സാംബ്യാൽ സൈനിക സേവനത്തിൽ നിന്ന് സ്വമേധയാ വിരമിച്ചിരിക്കുകയാണ്. 12 വർഷത്തെ ദീർഘമായ സേവനത്തിന് ശേഷമാണ് അദ്ദേഹം സൈനിക യൂണിഫോം അഴിച്ചുവെക്കുന്നത്. വിരമിക്കൽ നടപടികൾ പൂർത്തിയായതിനെ തുടർന്ന് ഓഗസ്റ്റ് 21-ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ നേരിൽ കണ്ട് അദ്ദേഹം നന്ദി അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ ‘നാഷണൽ ക്രഷ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേജർ ഋഷഭ് സിങ് സാംബ്യാൽ ജമ്മു കശ്മീരിൽ നിന്നുള്ള ഡോഗ്ര രാജ്പുത് കുടുംബാംഗമാണ്. നാഷണൽ ഡിഫൻസ് അക്കാദമി (NDA) വഴി 2014-ലാണ് അദ്ദേഹം സൈന്യത്തിൽ പ്രവേശിച്ചത്. ജാട്ട് റെജിമെന്റ്, പ്രശസ്തമായ 4 പാരാ സ്പെഷ്യൽ ഫോഴ്സ് എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, പ്രമുഖമായ ‘ബലിദാൻ ബാഡ്ജ്’ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ ജാട്ട് റെജിമെന്റ് സംഘത്തെ നയിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2023 മാർച്ചിലാണ് രാഷ്ട്രപതിയുടെ എ.ഡി.സി.യായി നിയമിതനാകുന്നത്. സൈനിക സേവനത്തിന് വിരാമമിട്ടെങ്കിലും സ്ട്രാറ്റജിക് ലീഡർഷിപ്പ്, ക്രൈസിസ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ തേടാനൊരുങ്ങുന്ന അദ്ദേഹം തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ‘ഓപ്പൺ ടു വർക്ക്’ എന്ന് മാറ്റിയിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ ഫാൻ എഡിറ്റ് വീഡിയോകളിലൂടെയാണ് മേജർ റിഷഭ് സിംഗ് സാംബ്യാൽ രാജ്യത്തുടനീളമുള്ള യുവതികളുടെ ഹൃദയം കീഴടക്കി ‘നാഷണൽ ക്രഷ്’ എന്ന വിശേഷണം സ്വന്തമാക്കിയത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക ചടങ്ങുകളിലും വിദേശ പര്യടനങ്ങളിലും രാഷ്ട്രപതിക്ക് ഒപ്പം കർമ്മനിരതനായി നിന്ന അദ്ദേഹത്തിന്റെ ആകർഷകമായ വ്യക്തിത്വവും പ്രൗഢിയുമാണ് ഡിജിറ്റൽ ലോകത്ത് അദ്ദേഹത്തെ പെട്ടെന്ന് ശ്രദ്ധേയനാക്കിയത്. ഔദ്യോഗിക വേഷത്തിലുള്ള അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വലിയ രീതിയിൽ തരംഗമാവുകയും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

Major Rishabh Singh Sambyal, Aid-de-Camp to the President and social media ‘National Crush’, takes premature retirement from the Indian Army after 12 years of service

Share.
Leave A Reply

Exit mobile version