“കെവൈസി പുതുക്കൂ, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും” എന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? എങ്കിൽ ഇത് ഒരു തട്ടിപ്പാണ്! ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക.

നിങ്ങളുടെ പഴയ ബാങ്ക് അക്കൗണ്ടുകളിൽ പണം ഉള്ള കാര്യം നിങ്ങൾ മറന്നു പോയോ? അത് വീണ്ടെടുക്കാൻ  വളരെ എളുപ്പത്തിൽ RBI നിങ്ങളെ സഹായിക്കും.ഏറെ ആശങ്കയുണ്ടാക്കുന്ന ഇത്തരം കാര്യങ്ങളിൽ  ഉപഭോക്താക്കളെ വീണ്ടും ഓർമപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

ഇന്ത്യൻ സാമ്പത്തിക മേഖലയിലുടനീളം ഉപഭോക്തൃ പരിശോധന ലളിതമാക്കുന്നതിനായി അവതരിപ്പിച്ച ഒരു കേന്ദ്രീകൃത KYC സംവിധാനമാണ് സെൻട്രൽ നോ യുവർ കസ്റ്റമർ (CKYC).  ഒരിക്കൽ കെവൈസി പൂർത്തിയാക്കിയാൽ ലഭിക്കുന്ന 14 അക്ക നമ്പറാണ് CKYC . സെൻട്രൽ KYC റെക്കോർഡ്സ് രജിസ്ട്രിയിൽ (CKYCR) ഉള്ള നിങ്ങളുടെ KYC രേഖകളുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രത്യേക 14 അക്ക നമ്പറാണ് ഇത്.   ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ഒരു കേന്ദ്രീകൃത സംവിധാനമാണ്.ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയ്ക്കായി ഓരോ തവണയും രേഖകൾ നൽകേണ്ട.

 CKYC മാനദണ്ഡങ്ങൾ പ്രകാരം   ഒരു ധനകാര്യ സ്ഥാപനവുമായി KYC പ്രക്രിയ പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ഐഡന്റിറ്റിയും വിലാസ വിശദാംശങ്ങളും ഒരു കേന്ദ്ര ശേഖരത്തിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഓരോ ബാങ്കിനും, ഇൻഷുറൻസ് കമ്പനിക്കും, മ്യൂച്വൽ ഫണ്ട് ഹൗസിനും, NBFC-ക്കും വെവ്വേറെ KYC നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു പകരം, വ്യക്തികൾക്ക് ഒരു തവണ ഈ  പ്രക്രിയ പൂർത്തിയാക്കാനും അവരുടെ വിവരങ്ങൾ ഒരു കേന്ദ്ര ശേഖരത്തിൽ സൂക്ഷിക്കാനും കഴിയും. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഒരു  14 അക്ക CKYC നമ്പർ സൃഷ്ടിക്കപ്പെടുന്നു, പങ്കെടുക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലുടനീളം ഇത് ഉപയോഗിക്കാൻ കഴിയും.  ഇത് അംഗീകൃത ബാങ്കുകൾ, NBFC-കൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് നിയന്ത്രിത സ്ഥാപനങ്ങൾ എന്നിവക്ക്  ബാധകമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പരിശോധിച്ച KYC വിവരങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. തൽഫലമായി  ആവർത്തിച്ചുള്ള രേഖ സമർപ്പണങ്ങൾ കുറയ്ക്കുന്നു എന്നതിനൊപ്പം  ഉപഭോക്തൃ ഓൺബോർഡിംഗ് കാര്യക്ഷമമാക്കുന്നു, ഉപഭോക്താക്കൾക്ക്  അക്കൗണ്ട് തുറക്കൽ വേഗത്തിലാക്കുന്നു.

ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിങ്ങളുടെ നിലവിലുള്ള KYC രേഖകൾ ലഭ്യമാക്കാൻ ഇത് ഉപയോഗിക്കാം. ഇതിലൂടെ ഒരേ രേഖകൾ ആവർത്തിച്ച് സമർപ്പിക്കേണ്ട ആവശ്യം കുറയുന്നു.

നിങ്ങളുടെ CKYC നമ്പർ ലഭിക്കാൻ ചെയ്‌യേണ്ടത് ഇത്ര മാത്രം എന്നും ആർബിഐ ഓർമിപ്പിക്കുന്നു.
• നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക
• 7799022129 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക
• https://ckycindia.in സന്ദർശിക്കുക

“കെവൈസി പുതുക്കൂ, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും” എന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? ഭയപ്പെടേണ്ട, സമചിത്തതയോടെ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ആർ ബി ഐ ഓർമിപ്പിക്കുന്നു.

തട്ടിപ്പുകാർ വ്യാജ അടിയന്തര സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഉപഭോക്താക്കൾ ചെയ്യ്‌യേണ്ടത്  3 കാര്യങ്ങൾ
1.തിരക്കിട്ട് ഒന്നും ചെയ്യരുത്!
2.KYC പുതുക്കുന്നതിനായി ബാങ്കുകൾ /ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ  ഒരിക്കലും ലിങ്കുകൾ  അയയ്ക്കില്ല എന്നോർക്കുക.
3.ഇത്തരം ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്, നിങ്ങളുടെ ഒടിപി, പിൻ, പാസ്‌വേഡ് എന്നിവ ആരുമായും പങ്കിടരുത്. നിങ്ങളുടെ ബാങ്കുമായോ / ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനവുമായോ ബന്ധപ്പെടുക.

നിങ്ങളുടെ പഴയ ബാങ്ക് അക്കൗണ്ടുകളിൽ പണം ഉള്ള കാര്യം നിങ്ങൾ മറന്നു പോയെങ്കിൽ, ആ തുക റിസർവ് ബാങ്കിന്റെ ഫണ്ടിലേക്ക് മാറ്റപ്പെട്ടാലും അത് വീണ്ടെടുക്കാൻ RBI നിങ്ങളെ സഹായിക്കും എന്നും രാജ്യത്തെ ധനകാര്യ ഏജൻസി ഉറപ്പു നൽകുന്നു

നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിൻറെയോ അക്കൗണ്ട് 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമാണെങ്കിൽ, ആ ഫണ്ട് ആർ ബി ഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ (DEA) ഫണ്ടിൽ ആയിരിക്കാം. പക്ഷെ നിങ്ങൾക്ക് അത് ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്.
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ പരിശോധിക്കുക: https://udgam.rbi.org.in. അല്ലെങ്കിൽ നിങ്ങളുടെ ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദർശിക്കുക
ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, അല്ലെങ്കിൽ ഡ്രൈവിങ്ങ് ലൈസൻസ്എന്നിവ ഉപയ്യോഗിച്ചു  KYC സമർപ്പിക്കുക. നിങ്ങളുടെ പണം, പലിശ ഉണ്ടെങ്കിൽ അത് സഹിതം കൈപ്പറ്റുക എന്ന ഉപദേശമാണ് റിസർവ് ബാങ്ക് നൽകുന്നത്.

RBI issues urgent warning against fraudulent KYC update scams.. Have you received a message saying “Update your KYC or your account will be blocked”? If so, this is a scam! Think before you click.

Share.
Leave A Reply

Exit mobile version