ബ്രിട്ടീഷ് ബ്രാൻഡ് വാല്വേഷൻ കൺസൾട്ടൻസിയായ ‘ബ്രാൻഡ് ഫിനാൻസിന്റെ’ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026ൽ ലോകത്തിലെ ഏറ്റവും ശക്തമായ ഡെയറി ബ്രാൻഡായി ഇന്ത്യയുടെ സഹകരണ പ്രസ്ഥാനമായ അമുൽ തിരഞ്ഞെടുക്കപ്പെട്ടു. ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സിൽ (BSI) 100-ൽ 93 പോയിന്റുകൾ സ്വന്തമാക്കിയും ഉയർന്ന ‘AAA+’ റേറ്റിംഗ് കരസ്ഥമാക്കിയുമാണ് അമുൽ ആഗോളതലത്തിൽ ഈ ചരിത്രനേട്ടം കൈവരിച്ചത്. ചൈനയുടെ ‘യിലി’ (Yili), വിയറ്റ്നാമിന്റെ ‘വിനാമിൽക്ക്’ (Vinamilk), ഫിൻലാൻഡിന്റെ ‘വാലിയോ’ (Valio) തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളെയാണ് ഇതോടെ അമുൽ പിന്നിലാക്കിയത്. ഉപഭോക്താക്കളുടെ വിശ്വാസം, കൺസ്യൂമർ ഫെമില്യാറിറ്റി, മികച്ച ബ്രാൻഡ് പ്രതിച്ഛായ, ഉപഭോക്തൃ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള സവിശേഷമായ കഴിവ് തുടങ്ങിയ ഘടകങ്ങൾ കൃത്യമായി വിലയിരുത്തിയാണ് അമുൽ ഈ നേട്ടം സ്വന്തമാക്കിയത്.

Amul World Strongest Dairy Brand 2026

സാമ്പത്തിക മൂല്യത്തിന്റെ കാര്യത്തിൽ മറ്റ് ചില ആഗോള ഭീമന്മാർ മുന്നിൽ നിൽക്കുമ്പോഴും, ബ്രാൻഡിന്റെ യഥാർത്ഥ ശക്തിയും ജനപിന്തുണയും അളക്കുന്ന സൂചികയിൽ അമുൽ ഒന്നാമതെത്തുകയായിരുന്നു. അമുലിന്റെ ആകെ ബ്രാൻഡ് മൂല്യം ഇതിനോടകം 5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഡെൻമാർക്കിന്റെ ‘ആർല’ (Arla) പോലുള്ള ബ്രാൻഡുകൾ മികച്ച വളർച്ച രേഖപ്പെടുത്തുന്നതിനിടയിലാണ് ഇന്ത്യയുടെ സ്വന്തം സഹകരണ പ്രസ്ഥാനം ആഗോള ഡെയറി വിപണിയിൽ ഈ വലിയ വിജയം നേടിയെടുത്തത്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കിടയിൽ അമുൽ ബ്രാൻഡിനുള്ള വിശ്വാസ്യതയും ആഴത്തിലുള്ള സ്വാധീനവുമാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന കാരണം.

Amul named the world’s strongest dairy brand in 2026 by Brand Finance, scoring 93/100 on the Brand Strength Index with an elite AAA+ rating

Share.
Leave A Reply

Exit mobile version