വിദേശ രാജ്യങ്ങളിലെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിൽ പുതിയ പ്രതിനിധി ഓഫീസ് തുറക്കാൻ ഇന്ത്യൻ ബാങ്കിന് ബോർഡ് അനുമതി ലഭിച്ചു. പശ്ചിമേഷ്യയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. നിലവിൽ സിംഗപ്പൂർ, കൊളംബോ, ജാഫ്ന എന്നിവിടങ്ങളിലും ഗിഫ്റ്റ് സിറ്റിയിലും ബാങ്കിന് അന്താരാഷ്ട്ര ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.

ദുബായിലെ ഓഫീസ് ആരംഭിക്കുന്നതിനുള്ള ബോർഡ് അനുമതി ലഭിച്ചുകഴിഞ്ഞതായും മറ്റ് റെഗുലേറ്ററി അനുമതികൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ബിനോദ് കുമാർ വ്യക്തമാക്കി. ഇതിനുപുറമെ മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള സാധ്യതകൾ ബാങ്ക് പരിശോധിച്ചുവരുന്നുണ്ട്. ആഭ്യന്തര വിപണിയിൽ മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ വർഷം 100 പുതിയ ശാഖകൾ കൂടി തുറക്കാനും ബാങ്ക് പദ്ധതിയിടുന്നു.

Indian Bank receives board approval to open a representative office in Dubai, aiming to expand its overseas presence and boost NRI banking services.

Share.
Leave A Reply

Exit mobile version