ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ജിംനി 5-ഡോർ, ഫ്രോങ്ക്‌സ്, ഇ-വിറ്റാര എന്നീ കാറുകളുടെ മൊത്തം കയറ്റുമതി ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി സുസുക്കി അറിയിച്ചു. ലോകത്തിലെ ഏറ്റവും മത്സരാത്മകവും വികസിതവുമായ വിപണികളിലൊന്നായ ജപ്പാനിലേക്ക് 2024 ഓഗസ്റ്റിൽ ഫ്രോങ്ക്‌സിന്റെയും, ഡിസംബറിൽ ജിംനി 5-ഡോറിന്റെയും കയറ്റുമതി കമ്പനി ആരംഭിച്ചിരുന്നു.

Maruti Suzuki Japan Export Milestone

മാരുതിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനം (BEV) ആയ ഇ-വിറ്റാര 2025 സെപ്റ്റംബറിലാണ് ഈ കയറ്റുമതി നിരയിലേക്ക് എത്തിയത്. ജിംനി 5-ഡോറും ഇ-വിറ്റാരയും ഇന്ത്യയിൽ മാത്രമായി നിർമ്മിക്കപ്പെടുന്ന വാഹനങ്ങളാണെന്നതും ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ഇന്ത്യൻ നിർമ്മിത വാഹനങ്ങൾക്ക് ജപ്പാനിൽ ലഭിച്ച മികച്ച സ്വീകാര്യതയുടെ ഫലമായി, മാരുതി സുസുക്കിയുടെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയായി ജപ്പാൻ മാറി. ഇന്ത്യൻ നിർമ്മാണ മികവിനുള്ള ശക്തമായ അംഗീകാരമാണ് ഈ ലക്ഷ്യം പിന്നിട്ടതിലൂടെ ലഭിച്ചതെന്ന് മാരുതി സുസുക്കി എം.ഡിയും സി.ഇ.ഒയുമായ ഹിസാഷി ടാകേുച്ചി വ്യക്തമാക്കി.

Maruti Suzuki reached a major milestone as cumulative exports of Made-in-India vehicles to Japan crossed 1 lakh units. Models like Fronx, Jimny 5-Door, and e Vitara led this achievement, making Japan Maruti’s second-largest export market.

Share.
Leave A Reply

Exit mobile version