തലസ്ഥാനം വേദിയാകുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വൻ തട്ടിപ്പ്. സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നതായും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകി കേരളാ സൈബർ പോലീസ്. ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പോസ്റ്റുകളിലും മത്സര തീയതിയും വേദിയും നിരക്കുകളും നൽകി ടിക്കറ്റുകൾ ലഭ്യമാണെന്ന ആകർഷകമായ പരസ്യങ്ങൾ നൽകുകയാണ് തട്ടിപ്പുകാരുടെ രീതി.  


ഓൺലൈൻ ടിക്കറ്റ് തട്ടിപ്പ് ഇങ്ങനെ.
 
ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പോസ്റ്റുകളിലും മത്സര തീയതിയും വേദിയും നിരക്കുകളും നൽകി ടിക്കറ്റുകൾ ലഭ്യമാണെന്ന പരസ്യങ്ങൾ യഥാർത്ഥമാണെന്നു കരുതി  ബുക്കിങ്ങിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ വാട്സാപ്പിലേക്ക് എത്തിക്കുകയും തുടർന്ന് പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ–മെയിൽ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനായി വ്യാജ ബുക്കിങ് ഫോമുകൾ അയച്ചു നൽകുകയും ചെയ്യും.

തുടക്കത്തിൽ ടിക്കറ്റ് റിസർവ് ചെയ്യാനെന്ന പേരിൽ ചെറിയൊരു തുക അഡ്വാൻസായി വാങ്ങിയ ശേഷം ടിക്കറ്റ് ലഭിച്ചതായി കാണിച്ച് വ്യാജ ‘ഓർഡർ കൺഫർമേഷൻ’ സന്ദേശം അയക്കും. തുടർന്ന് ജിഎസ്ടി (GST), റീഫണ്ടബിൾ ചാർജ്, വെരിഫിക്കേഷൻ ഫീ, പ്രോസസിങ് ചാർജ് എന്നീ പേരുകളിൽ കൂടുതൽ തുക ആവശ്യപ്പെടുകയാണ് അടുത്ത പടി. ഈ തുക പിന്നീട് തിരികെ നൽകുമെന്ന് ഉപഭോക്താക്കളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യും.

ഇതിനുശേഷവും ‘ട്രാൻസാക്ഷൻ പ്രോസസിങ്’, ‘റീഫണ്ട് പെൻഡിങ്’ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും പണം ആവശ്യപ്പെടും. പണം നൽകിയില്ലെങ്കിൽ ടിക്കറ്റും ആദ്യം അടച്ച തുകയും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം കൂടുതൽ തുക കൈക്കലാക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടികാട്ടുകയാണ് സൈബർ പോലീസ്.
 
* സമൂഹമാധ്യമങ്ങളിലെ ക്രിക്കറ്റ്/കായിക മത്സര ടിക്കറ്റ് പരസ്യങ്ങൾ കണ്ട് കണ്ണടച്ച് വിശ്വസിക്കരുത്.

* ടിക്കറ്റ് ലഭ്യതയും ബുക്കിങ് വിവരങ്ങളും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും സംഘാടകരുടെ അറിയിപ്പുകൾ വഴിയും മാത്രം ഉറപ്പുവരുത്തുക.  

* സമൂഹമാധ്യമ പരസ്യങ്ങളിൽ കാണുന്ന വാട്സാപ് നമ്പറുകളിലേക്ക് നേരിട്ട് പണം അയക്കരുത്.

* ജിഎസ്ടി, റീഫണ്ടബിൾ, പ്രോസസിങ് വെരിഫിക്കേഷൻ  ചാർജ് എന്നീ പേരുകളിൽ പണം ആവശ്യപ്പെട്ടാൽ ജാഗ്രത പാലിക്കുക.  

* ചെറിയ തുക നൽകിയ ശേഷം വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നത് തട്ടിപ്പിൻ്റെ സൂചനയാണ്‌.

* ബുക്കിങ് ഐഡിയോ ഓർഡർ കൺഫർമേഷനോ ലഭിച്ചതുകൊണ്ട് മാത്രം ടിക്കറ്റ് യഥാർഥമാണെന്ന് കരുതരുത്.  
* ഒടിപി, യുപിഐ പിൻ, ബാങ്ക്/കാർഡ് വിവരങ്ങൾ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്.  

ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കുക.



A major online scam involving lakhs of rupees has surfaced, with fraudsters offering fake cricket match tickets. Cyber Police have warned the public to remain vigilant against fraudulent advertisements circulating on social media.Scammers are targeting fans by offering tickets for the upcoming India–West Indies first ODI in the state capital Thiruvananthapuram. Fake Instagram pages and posts display the match date, venue, ticket prices and other details, falsely claiming that tickets are available for purchase. These attractive advertisements are being used to lure cricket fans into making payments for non-existent tickets.

Share.
Leave A Reply

Exit mobile version