മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കടുത്ത യാത്രാതിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നാട്ടിലേക്ക് എത്തുന്നതിനും തിരികെ പോകുന്നതിനുമായി ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ഒരു മാസം നീളുന്ന പ്രത്യേക സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

പൂജ അവധിക്കാലത്തും ദീപാവലിക്കും നാട്ടിലെത്താൻ സ്വകാര്യ ബസുകളുടെ അമിത നിരക്ക് കാരണം വലയുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തും.

യാത്രക്കാരുടെ സൗകര്യാർത്ഥം ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും 9447071021 എന്ന നമ്പറിലൂടെ വാട്സാപ്പ് ടിക്കറ്റിങ് വഴിയും മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാം. ഉത്സവ സീസണുകളിലെ തിരക്ക് കണക്കിലെടുത്ത് ആവശ്യമെങ്കിൽ കൂടുതൽ അന്തർസംസ്ഥാന ബസുകൾ അനുവദിക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.

KSRTC has announced special interstate bus services from Bengaluru, Chennai, and Mysuru to Kerala for Mahanavami and Diwali, with pre-booking available via app and WhatsApp.

Share.
Leave A Reply

Exit mobile version