കെ.എസ്.ആര്‍.ടി.സി. ഫ്ലീറ്റ് വിപുലീകരിക്കുന്നതിന്റെയും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന പദ്ധതി പ്രകാരം ഒരു എം.എല്‍.എ.യ്ക്ക് പരമാവധി മൂന്ന് ബസുകള്‍ വാങ്ങുന്നതിനായി ഫണ്ട് അനുവദിക്കാമെന്ന് ധനകാര്യ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കി.

MLA Fund for KSRTC Buses Kerala

പദ്ധതി പ്രകാരം ബസുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള എം.എല്‍.എ.മാര്‍ ഒക്ടോബര്‍ 15-നകം ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ ഭരണാനുമതി നല്‍കുകയും, കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ഒരൊറ്റ ടെണ്ടറിലൂടെ ബസുകളുടെ സംഭരണം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും.

ബസുകളുടെ ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനച്ചെലവുകളും കെ.എസ്.ആര്‍.ടി.സി. തന്നെ വഹിക്കും. മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് റൂട്ട് പ്ലാന്‍ ചെയ്യുകയെങ്കിലും ബസുകളുടെ സേവന വിഭാഗവും വിന്യാസവും സംബന്ധിച്ച അന്തിമ തീരുമാനം കെ.എസ്.ആര്‍.ടി.സി. ആയിരിക്കും കൈക്കൊള്ളുക.

The Kerala government has allowed MLAs to utilize their Asset Development Scheme funds to procure up to three KSRTC buses for their constituencies in FY 2026-27.

Share.
Leave A Reply

Exit mobile version