ഇന്ത്യയിലെ മുൻനിര അടിസ്ഥാന സൗകര്യ വികസന കമ്പനികളിലൊന്നായ കൽപതാരു പ്രോജക്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ് (കെ.പി.ഐ.എൽ) യുഎഇയിൽ പുതിയ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയുടെ കരാർ സ്വന്തമാക്കി. നാലായിരം കോടി രൂപയിലധികം മൂല്യം വരുന്ന വൻകിട എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (കരാറാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

യുഎഇയിലെ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയുടെ രൂപകൽപ്പന, സംഭരണം, നിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് കമ്പനി ഈ കരാറിലൂടെ ഏറ്റെടുക്കുന്നത്. എണ്ണ, ഗ്യാസ് മേഖലയിലെ അന്താരാഷ്ട്ര സാന്നിധ്യം ശക്തമാക്കുന്നതിനും ഗൾഫ് മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യ പദ്ധതികളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനും ഈ നേട്ടം കെ.പി.ഐ.എല്ലിന് വലിയതോതിൽ സഹായകരമാകും. എങ്കിലും പൈപ്പ്‌ലൈനിന്റെ നീളം, സ്ഥലം, ശേഷി എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആഗോള ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ കമ്പനിക്കുള്ള സാങ്കേതിക പ്രാവീണ്യത്തിന്റെയും മികച്ച പ്രവർത്തന പരിചയത്തിന്റെയും തെളിവാണ് ഈ പുതിയ നേട്ടമെന്ന് കൽപതാരു പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മനീഷ് മോഹ്നോട്ട് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനും ഉയർന്ന നിലവാരത്തിലുള്ള എഞ്ചിനീയറിംഗ് സേവനങ്ങൾ നൽകാനും ഈ പദ്ധതി കമ്പനിയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kalpataru Projects International Limited (KPIL) secures a major EPC contract worth over ₹4,700 crore ($470 million) for a new gas pipeline project in the UAE.