ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിചിത്രമായ പ്രശംസയും അതിന് പിച്ചൈ നൽകിയ രസകരമായ മറുപടിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ട്രംപ് സുന്ദർ പിച്ചൈയെ “ആരും അറിയാത്ത ഒരു ഭീകരൻ” (monster) എന്ന് വിശേഷിപ്പിച്ചത്. “ഞാൻ ഒരു മോൺസ്റ്റർ ആണെന്നതിനേക്കാൾ മികച്ചൊരു ടാഗ്‌ലൈൻ എനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു!” എന്ന് പിച്ചൈ തമാശയായി മറുപടി നൽകിയത് ചുറ്റും നിന്നവരിൽ ചിരി പടർത്തി.

Sundar Pichai Responds to Donald Trump Monster Comment

കൃത്രിമ ബുദ്ധി (AI) വികസനവുമായി ബന്ധപ്പെട്ട സന്നദ്ധ മാനദണ്ഡങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഈ രസകരമായ സംഭവം. സുന്ദർ പിച്ചൈക്ക് പുറമെ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്, എൻവിഡിയയുടെ ജെൻസൺ ഹുവാങ്, ഓപ്പൺഎഐയുടെ ഗ്രെഗ് ബ്രോക്ക്മാൻ തുടങ്ങിയ പ്രമുഖരെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു. എ.ഐ സാങ്കേതികവിദ്യയിലെ സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉറപ്പാക്കുന്ന പുതിയ സുപ്രധാന കരാറിൽ ട്രംപും ടെക് മേധാവികളും യോഗത്തിൽ ഒപ്പുവെക്കുകയും ചെയ്തു.

Google CEO Sundar Pichai responds with humor after US President Donald Trump jokingly calls him a “monster” following a White House meeting on AI safety standards.

Share.
Leave A Reply

Exit mobile version