അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് വോയ്‌സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഇലവൻലാബ്‌സ്. ബെംഗളൂരുവിൽ നടന്ന കമ്പനിയുടെ ആദ്യ ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാറ്റി സ്റ്റാനിസെവ്സ്കി ഈ പ്രഖ്യാപനം നടത്തിയത്.

ElevenLabs Voice AI Indian Languages

നിലവിൽ 14 ഇന്ത്യൻ ഭാഷകളിൽ സേവനങ്ങൾ നൽകുന്ന കമ്പനി, യുഎസിന് പുറത്തെ തങ്ങളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെയാണ് കാണുന്നത്. ഇന്ത്യയിലെ ബിസിനസുകൾ കഴിഞ്ഞ വർഷം പ്ലാറ്റ്‌ഫോമിൽ 100 മില്യണിൽ അധികം സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കർണാടക സർക്കാരുമായി സഹകരിച്ച് കന്നഡ ഭാഷയിൽ വോയ്‌സ് എഐ സേവനങ്ങൾ നടപ്പിലാക്കുന്നതിനായി കമ്പനി പുതിയ കരാറിൽ ഒപ്പുവെച്ചു. സർക്കാർ സേവനങ്ങൾ, പരാതി പരിഹാരം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

ElevenLabs announced plans to expand its Voice AI services to all 22 official Indian languages within a year and partnered with the Karnataka government for Kannada Voice AI integration

Share.
Leave A Reply

Exit mobile version