അമേരിക്കയിൽ പഠനത്തിന് ശേഷം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പുതിയ ഫീസ് ഘടന പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ‘ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്’ (OPT) പ്രോഗ്രാമിന് കീഴിൽ ജോലി തേടുന്ന വിദ്യാർത്ഥികൾക്കായി കോളേജുകളും യൂണിവേഴ്സിറ്റികളും ആദ്യഘട്ടത്തിൽ 70,000 ഡോളറും (ഏകദേശം 58 ലക്ഷത്തിലധികം രൂപ) പിന്നീട് പുതുക്കുന്നതിന് 30,000 ഡോളറും ഫീസ് അടയ്ക്കണമെന്നാണ് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (DHS) പുതിയ നിർദ്ദേശം.

US Foreign Student OPT Fee

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം കർശനമാക്കുന്നതിന്റെയും കുടിയേറ്റ നിയന്ത്രണങ്ങളുടെയും ഭാഗമായാണ് ഈ നടപടി. വിസ പ്രോഗ്രാമിലെ തട്ടിപ്പുകളും ദുരുപയോഗവും തടയാൻ ലക്ഷ്യമിട്ടാണ് ഈ വൻ തുക ഫീസായി ഏർപ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ പുതിയ നീക്കം അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, പ്രത്യേകിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആശ്രയിക്കുന്ന സാങ്കേതിക കമ്പനികളെയും സാരമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ സംഘടനകൾ ആശങ്കപ്പെടുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാനായി 60 ദിവസത്തെ സമയം നൽകിയിട്ടുള്ള ഈ പ്രൊപ്പോസലിനെതിരെ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പുകളിൽ നിന്നും നിയമപരമായ വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

The US Department of Homeland Security proposed a $70,000 fee on colleges for foreign students seeking employment under the OPT program, raising concerns across higher education.

Share.
Leave A Reply

Exit mobile version