അമേരിക്ക, ജർമ്മനി, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 40-ലധികം കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറുകൾ നേടി കൊച്ചിൻ ഷിപ്പ്‌യാർഡ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കപ്പൽ നിർമ്മാണ മേഖലയ്ക്ക് അനുകൂലമായ മികച്ച ആവാസവ്യവസ്ഥയാണ് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഒരുക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കപ്പൽ നിർമ്മാതാക്കളുടെ ഗുണനിലവാരവും ശേഷിയും ആഗോളതലത്തിൽ വലിയ വിശ്വാസ്യതയാണ് നേടിയെടുത്തിട്ടുള്ളത്. ഇതിനുപുറമെ, ഇന്ത്യൻ ഷിപ്പ്‌യാർഡുകളുമായി സഹകരിച്ച് കപ്പലുകൾ നിർമ്മിക്കാൻ റഷ്യൻ കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കപ്പൽ നിർമ്മാണ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാൻ ബെൽജിയവും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ, ‘സാഗർമന്ഥൻ – ദി ഓഷ്യൻ ഡയലോഗ്’ ഉച്ചകോടിക്കിടെ മ്യാൻമാറുമായുള്ള തീരദേശ ഷിപ്പിംഗും സിത്വേ തുറമുഖത്തിന്റെ വിജയകരമായ പ്രവർത്തനവും ചർച്ചയായതായും മന്ത്രി കൂട്ടിച്ചേർത്തു
Cochin Shipyard secures over 40 international ship construction orders from countries including the US, Germany, and Norway, boosting India’s global maritime presence.