പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഹൈ-മൊബിലിറ്റി സൈനിക വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമായി 75.58 കോടി രൂപയുടെ പുതിയ ഓർഡർ സ്വന്തമാക്കി. ഈ കരാറിന്റെ ഭാഗമായി HMV 12×12, HMV 8×8 എന്നീ അത്യാധുനിക സൈനിക വാഹനങ്ങളാണ് പ്രധാനമായും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

BEML Military Vehicles Export Order

കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം 5,764 കോടി രൂപയിലധികം വരുന്ന വൻകിട ഓർഡറുകളാണ് കമ്പനി നേടിയെടുത്തിട്ടുള്ളത്. ഇതിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്കായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷനിൽ (NHSRCL) നിന്ന് ലഭിച്ച 5,400 കോടി രൂപയുടെ കരാറും ഉൾപ്പെടുന്നു.

ഇതിനുപുറമെ ആഫ്രിക്കൻ വിപണികളിലേക്കുള്ള കയറ്റുമതിയും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മാണ കരാറുകളും കമ്പനിയുടെ വളർച്ചയ്ക്ക് ആക്കംകൂട്ടുന്നുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബി.ഇ.എം.എല്ലിന് ബെംഗളൂരു, മൈസൂരു, പാലക്കാട് എന്നിവിടങ്ങളിൽ സ്വന്തമായി നിർമ്മാണ ശാലകളുമുണ്ട്.

Defense PSU BEML has secured a ₹75.58 crore order to export high-mobility military vehicles, including HMV 12×12 and HMV 8×8, to Southeast Asian nations.

Share.
Leave A Reply

Exit mobile version