ഇന്ത്യൻ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിലെ കടന്നുവരവുമായി ബന്ധപ്പെട്ട് റിലയൻസ് അധ്യക്ഷൻ മുകേഷ് അംബാനിക്കെതിരെ വിമർശനം കടുപ്പിച്ച് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. അംബാനിയുടെ സാങ്കേതിക കുത്തകയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ ഓൺലൈൻ അനുകൂലികളുടെ വാദങ്ങൾക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് മസ്‌ക് എക്‌സിലൂടെ പ്രതികരിച്ചത്. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ സേവനങ്ങൾ താങ്ങാനാവുന്ന കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്നും മത്സരമുണ്ടാകുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും മസ്‌ക് വ്യക്തമാക്കി.

Elon Musk Mukesh Ambani Starlink India

സ്റ്റാർലിങ്കിന് അംബാനിയുടെ കുറഞ്ഞ നിരക്കുകളോട് മത്സരിക്കാൻ കഴിയില്ലെന്ന് പറയുന്നവർ തന്നെ, സ്റ്റാർലിങ്ക് വലിയൊരു ഭീഷണിയാണെന്ന് വാദിക്കുന്നത് പരസ്പരവിരുദ്ധവും വഞ്ചനാപരവുമാണെന്ന് മസ്ക് ആരോപിച്ചു. സ്റ്റാർലിങ്ക് വരുന്നതോടെ അംബാനിയുടെ ലാഭം കുറഞ്ഞേക്കാം, എന്നാൽ അദ്ദേഹത്തിന്റെ ബിസിനസ്സ് തകരില്ല. സേവനങ്ങൾ ചെലവേറിയതാണെങ്കിൽ ആളുകൾ വാങ്ങില്ലെന്നതിനാൽ, ഇന്ത്യക്കാർക്ക് അനുയോജ്യമായ രീതിയിൽ നിരക്കുകൾ കുറക്കാൻ സ്പേസ് എക്സ് നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്ത് ഒരു മേഖലയിലും കുത്തക അനുവദിക്കില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ കമ്പനികൾക്കും അനുമതി നൽകുമെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Elon Musk criticizes Mukesh Ambani over Starlink’s entry into India’s satellite internet market, promising affordable rates for Indian consumers.

Share.
Leave A Reply

Exit mobile version