ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പ്രത്യേകം തയ്യാറാക്കിയ ‘വേഗം റൺ’ എന്ന റണ്ണിങ് ഷൂ പുറത്തിറക്കി ആഗോള സ്പോർട്സ് ബ്രാൻഡായ നൈക്കി. 3,795 രൂപ വിലയിട്ടിരിക്കുന്ന ഈ ഷൂ നവംബർ 1 മുതൽ ഫ്ലിപ്കാർട്ടിലൂടെയും തെരഞ്ഞെടുത്ത ഷോപ്പുകളിലൂടെയും വാങ്ങാം. ചൈന ഉൾപ്പെടെയുള്ള പ്രധാന ആഗോള വിപണികളിൽ വിൽപ്പന കുറഞ്ഞ പശ്ചാത്തലത്തിലാണ് നൈക്കി ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നത്.

ഇന്ത്യൻ റണ്ണേർസിന്റേയും കായിക പ്രേമികളുടെയും ആവശ്യങ്ങൾ പഠിച്ച് അഞ്ചു മാസം കൊണ്ടാണ് നൈക്കി ഈ ഷൂ വികസിപ്പിച്ചത്. ബ്രെത്തബിലിറ്റിയും സുഖപ്രദമായ കുഷ്യനിംഗും ദീർഘകാല ഈടും ഉറപ്പുനൽകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ഇന്ത്യയിലെ സ്പോർട്സ് പ്രേമികളുടെ വർധിച്ചുവരുന്ന താല്പര്യം കണക്കിലെടുത്ത് രാജ്യത്ത് വലിയ പദ്ധതികൾക്ക് നൈക്കി ഒരുങ്ങുന്നുണ്ട്.

Nike launches ‘Vegam Run’, a specially designed running shoe for the Indian market priced at ₹3,795, available on Flipkart and select outlets.

Share.
Leave A Reply

Exit mobile version