മൈസൂരു നഗരത്തിലെ ഹരിത ആവരണം വർധിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമായി നിർമിച്ച ‘ഭാരത് വനം’ മിയാവാക്കി മിനി ഫോറസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നവംബർ 13-ന് നടത്തുന്ന മൈസൂരു സന്ദർശന വേളയിലാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ചാമുണ്ഡി ഹിൽ താഴ്വരയിലാണ് നഗരത്തിന് തണലേകുന്ന ഈ പ്രകൃതിസൗഹൃദ മിനി ഫോറസ്റ്റ് ഒരുക്കിയിരിക്കുന്നത്.

മൈസൂരു സിറ്റി കോർപ്പറേഷനും എസ്.ബി.ഐ ഫൗണ്ടേഷനും ചേർന്ന് സി.എസ്.ആർ (CSR) ഫണ്ട് ഉപയോഗിച്ചാണ് ‘ഭാരത് വനം’ വികസിപ്പിച്ചത്. വിവിധ എൻ.ജി.ഒകളുടെ പങ്കാളിത്തത്തോടെ അടുത്ത രണ്ട് വർഷത്തേക്ക് ഈ വനമേഖലയുടെ പരിപാലനവും സംരക്ഷണവും എസ്.ബി.ഐ ഫൗണ്ടേഷൻ ഉറപ്പാക്കും. വനനശീകരണം തടയാനും നഗരത്തിലെ പ്രകൃതിദത്ത സന്തുലനാവസ്ഥ നിലനിർത്താനും ഈ പദ്ധതി സഹായിക്കും.
Prime Minister Narendra Modi will inaugurate the ‘Bharat Vana’ Miyawaki mini forest at the foot of Chamundi Hills in Mysuru, built to boost urban greenery.
