കേരളത്തിന്റെ പുതിയ മാരിടൈം പ്രൊജക്റ്റുകൾ സർക്കാർ പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തെ ഒരു പോർട്ട് സിറ്റിയായി വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേരള മാരിടൈം ബോർഡ് ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രൊജക്റ്റുകളിലേക്ക് സംസ്ഥാനം കടക്കുന്നത്. കഴിഞ്ഞ ആറ് മാസമായി നടത്തിയ വിശദമായ പഠനങ്ങളുടേയും അവലോകനത്തിന്റേയും അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത്. വൻ നിക്ഷേപം ആകർഷിക്കാൻ കഴിയുന്ന പദ്ധതികളാകും വരുന്നത്. പോർട്ടിനകത്തും പോർട്ടിന് പുറത്തും ഡെവലപ്മെന്റും നിക്ഷേപവും കൊണ്ടുവരാനുള്ള പദ്ധതികളാണിത്. വിഴിഞ്ഞം പോർട്ട് ഒരു ഗേറ്റ്വേ ആയിരിക്കും. അതോടൊപ്പം തന്നെ ബാക്കിയുള്ള 18 പോർട്ടും കൊച്ചിൻ പോർട്ടും എല്ലാം ഡെവലപ്പ് ചെയ്യാനുള്ള വലിയ പദ്ധതികളാണ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചാനൽ അയാമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. കേരളത്തിന്റെ ചരക്ക് ഗതാഗതം 50 ശതമാനത്തോളം കടലിലൂടെ ആക്കാനാണ് ലക്ഷ്യം. അത് ലോജിസ്റ്റിക്സ് ചിലവ് മൂന്നിലൊന്നാക്കി കുറയ്ക്കും. അത് റോഡിലെ വാഹനങ്ങളുടെ പെരുപ്പം കുറയ്ക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ക്രൂയിസ് ടെർമിനലുകൾ കൊച്ചിയിലും കോഴിക്കോടും സ്ഥാപിക്കാനുള്ള പ്രൊജക്റ്റുകളും പരിഗണനയിലാണ്. ദുബായിലേക്ക് ക്രൂയിസ് വെസൽ വരുകയാണ്. ബേപ്പൂരിൽ നിന്ന് ഇപ്പോൾ ഈ മാസം ആകുമ്പോഴേക്കും ലക്ഷദ്വീപിലേക്ക് ഒരു വെസൽ വരും. അഞ്ചു മണിക്കൂർ കൊണ്ട് ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിൽ എത്തും. അതുപോലെ മാൽദീവ്സിലേക്ക്, കൊളംബോയിലേക്ക് എല്ലാം ക്രൂയിസ് വെസൽസ് ഓപ്പറേറ്റ് ചെയ്യും. പിന്നെ നമുക്ക് ഈ 44 നദികളുമായിട്ട് നമ്മൾ ഇന്റഗ്രേറ്റ് ചെയ്യും, ടൂറിസം പർപ്പസിന് ഇന്റഗ്രേറ്റ് ചെയ്യും – മുഖ്യമന്ത്രി വിശദീകരിച്ചു.
പോർട്ട് ബേസ്ഡ് ഇൻഡസ്ട്രീസ് ആണ് കേരളം കൂടുതൽ നോക്കുന്നത്. അതിനായി കൂടുതൽ സ്ഥലം എടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യക്കകത്തു നിന്നും ഇന്ത്യക്ക് പുറത്തു നിന്നും ധാരാളം ഇൻവെസ്റ്റേഴ്സ് വരുന്നുണ്ട്. പ്രത്യേകിച്ച് ജിസിസിയിൽ നിന്ന് ഇങ്ങോട്ട് ഇൻവെസ്റ്റ്മെന്റ് ഉള്ള സാധ്യതയുണ്ട്. വലിയ സാധ്യതയാണ് നമ്മൾ കാണുന്നത്. പ്ലാനിംഗുകൾ കഴിഞ്ഞു, ഇനി ഡെലിവറിയാണ്. അപ്പോൾ അടുത്ത മാസം മുതൽ പ്രോജക്റ്റുകൾ അനൗൺസ് ചെയ്തു തുടങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവളത്ത് നടന്ന ഹഡിൽ ഉച്ചകോടിയ്ക്ക് എത്തവേയാണ് മുഖ്യമന്ത്രി വിഡി സതീശൻ, channel iam-നോട് സംസാരിച്ചത്.
The Kerala government is preparing to announce a series of major maritime projects aimed at transforming the state into a leading port and maritime hub.In an exclusive interview with Channeliam, V. D. Satheesan said the state is moving forward with new projects following the Kerala Maritime Board Amendment Bill, which seeks to strengthen maritime infrastructure and attract substantial investments.The upcoming projects will focus on infrastructure development and investment opportunities both within and outside port areas.Vizhinjam Port will serve as a major gateway, while comprehensive development plans are being prepared for Kerala’s other 18 ports, along with Cochin Port.The proposed initiatives are expected to attract significant investments,strengthen port-led development, and unlock new economic opportunities across Kerala’s maritime sector.The government is preparing to unveil these ambitious projects as part of its broader vision to establish Kerala as a major maritime and logistics hub

