2027-28 കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള കൂടിയാലോചനകളിൽ ‘ജെൻ സീ’ (Gen Z) പ്രതിനിധികളെയും ഉൾപ്പെടുത്താൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തീരുമാനിച്ചു. നവംബർ 16-ന് ആരംഭിച്ച പ്രീ-ബജറ്റ് ചർച്ചകളുടെ ഭാഗമായി യുവാക്കളുടെ നിർദ്ദേശങ്ങൾ തേടുന്നതിനായി പ്രത്യേക സെഷൻ സംഘടിപ്പിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കൃഷി, മൂലധന വിപണി, ബാങ്കിംഗ്, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളുമായി നവംബർ 26 വരെയാണ് ചർച്ചകൾ നടക്കുന്നത്. തിങ്കളാഴ്ച നടന്ന ആദ്യഘട്ട യോഗത്തിൽ, പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള എണ്ണവില വർദ്ധനവും എട്ടാം ശമ്പള കമ്മീഷൻ വരുത്തിയേക്കാവുന്ന അധിക ചെലവുകളും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
2030-31 ഓടെ പൊതുകടം ജിഡിപിയുടെ 50 ശതമാനമായി കുറയ്ക്കാനുള്ള ലക്ഷ്യത്തിൽ നിന്ന് സർക്കാർ വ്യതിചലിക്കരുതെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിച്ചു. ഇതിനുപുറമെ, ഓഹരി വിപണി നിക്ഷേപകർക്ക് ആശ്വാസമേകുന്ന ദീർഘകാല മൂലധന നേട്ട നികുതി (LTCG) കുറയ്ക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു
Finance Minister Nirmala Sitharaman to hold special consultations with Gen Z and youth representatives as part of pre-Budget discussions for Union Budget 2027-28.

