മേഖലാ പ്രതിസന്ധികൾ വ്യോമയാന മേഖലയെ ബാധിച്ചെങ്കിലും 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി 5.04 കോടി യാത്രക്കാർ സഞ്ചരിച്ചു. മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) മാത്രം 1.88 കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 28.1 ശതമാനം കുറവുണ്ടായെങ്കിലും, മൂന്നാം പാദത്തിൽ 26 ലക്ഷം യാത്രക്കാരുമായി ഇന്ത്യ തന്നെയാണ് ദുബായ് വിമാനത്താവളത്തിന്റെ ഏറ്റവും വലിയ വിപണിയായി തുടരുന്നത്. സൗദി അറേബ്യ (14 ലക്ഷം), യുകെ (13 ലക്ഷം) എന്നിവയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്.

നഗരങ്ങളുടെ പട്ടികയിൽ ലണ്ടന് പിന്നിലായി മുംബൈ (5.28 ലക്ഷം), ന്യൂഡൽഹി (5.25 ലക്ഷം) എന്നിവ ഏറ്റവും തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങളിൽ ഇടംപിടിച്ചു. കൂടുതൽ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുന്നതോടെ 2026-ൽ ആകെ യാത്രക്കാരുടെ എണ്ണം ഏഴ് കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി
Dubai International Airport handled 50.4 million passengers in the first nine months of 2026, with India continuing as its largest market, recording 2.6 million travelers in Q3.
