മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലയിലെ കോതമംഗലം ഊന്നുകല്ലിൽ മേക്ക് മൈ ട്രിപ്പ് പുതിയ ‘സിഗ്നേച്ചർ ലോഞ്ച്’ ആരംഭിച്ചു. കൊച്ചി-മൂന്നാർ ദേശീയപാത 85-ൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം മേക്ക് മൈ ട്രിപ്പിന്റെ ഹോളിഡേ ഉപഭോക്താക്കൾക്ക് അധിക നിരക്കുകളില്ലാതെ ഉപയോഗിക്കാവുന്നതാണ്.

വിശ്രമമുറികൾ, സൗജന്യ പ്രഭാതഭക്ഷണം, പരമ്പരാഗത സദ്യ, ഫീഡിംഗ് റൂം, മെഡിക്കൽ റൂം, പ്രാർത്ഥനാ മുറി തുടങ്ങി കുടുംബങ്ങൾക്കും മുതിർന്നവർക്കും അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കരകൗശല വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന എൽ.ഇ.ഡി സ്ക്രീനുകളും വിർച്വൽ റിയാലിറ്റി സൗകര്യങ്ങളും ലോഞ്ചിലുണ്ട്. വിമാനമാർഗ്ഗം കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലേക്ക് കയറാതെ തന്നെ യാത്ര തുടരുന്നതിന് മുൻപ് വിശ്രമിക്കാൻ ഈ കേന്ദ്രം ഏറെ സഹായകമാകുമെന്ന് കമ്പനി വ്യക്തമാക്കി.
MakeMyTrip launches a Signature Lounge at Oonnukal on the Kochi-Munnar highway, offering free rest areas, meals, and amenities for holiday travelers.

