ആഭ്യന്തര, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം അതിവേഗത്തിലാക്കുന്നതിനായി രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയ (TCSHA) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനസജ്ജമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയ്ക്കുള്ളിൽത്തന്നെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾക്കിടയിൽ ചരക്കുകൾ നേരിട്ട് കൈമാറാൻ സൗകര്യമൊരുക്കുന്നതാണ് ഈ പുതിയ സംവിധാനം.

നേരത്തെ ആഭ്യന്തര വിമാനങ്ങളിൽ എത്തുന്ന ചരക്കുകൾ അന്താരാഷ്ട്ര വിമാനങ്ങളിലേക്ക് മാറ്റുന്നതിനായി കാർഗോ ടെർമിനലിൽ എത്തിച്ച് നൂറ് ശതമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരുന്നു; ഇതിന് മൂന്ന് ദിവസം വരെ സമയമെടുത്തിരുന്നു. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ അഞ്ച് ശതമാനം ചരക്കുകൾക്ക് മാത്രമുള്ള റാൻഡം സുരക്ഷാ പരിശോധനയിലൂടെ മണിക്കൂറുകൾക്കുള്ളിൽത്തന്നെ കണക്റ്റിങ് വിമാനങ്ങളിലേക്ക് ചരക്കുകൾ കയറ്റാനാകുമെന്നും ഇത് സമയനഷ്ടവും ചെലവും ഗണ്യമായി കുറയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Cochin International Airport (CIAL) operationalises India’s first Transfer Cargo Security Hold Area (TCSHA), reducing cargo transfer times from days to hours.

